Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്തോഷത്താൽ കണ്ണു നിറഞ്ഞൊരു അച്ഛൻ..സ്വപ്‍ന വാഹനത്തിന്റെ താക്കോലു നൽകി ഈ മക്കളും

Image Capture From Youtube Video Image Capture From Youtube Video

സമ്മാനങ്ങൾ എപ്പോഴും സന്തോഷം കൊണ്ടുവരും. അത്  ഹൃദയത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ആളുകളിൽ നിന്നാണെങ്കിൽ സന്തോഷം ഇരട്ടിയാകുകയും ചെയ്യും. അത്തരത്തിലൊരു സമ്മാനം നൽകുന്ന വിഡിയോയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സമ്മാനം നൽകിയത് മറ്റാരുമല്ല സ്വന്തം മക്കൾ‌, നൽകിയതാകട്ടെ അച്ഛന് ഏറ്റവും ഇഷ്ടപ്പെട്ട റോയൽ എൻഫീൽഡ് ക്ലാസിക്കും.

Royal Enfield surprise gift to DAD

രണ്ട് ആൺമക്കളും കൂടി അച്ഛന്റെ ഓഫീസിലെത്തി കണ്ണുകൾ മൂടിയാണ് സമ്മാനം നൽകിയത്. മക്കളുടെ കൂടെ അമ്മയും സർപ്രൈസ് സമ്മാനം നൽകാൻ എത്തിയിരുന്നു. മക്കളുടെ സമ്മാനത്തെ ആനന്ദാശ്രുക്കളോടെയാണ് അച്ഛൻ സ്വീകരിച്ചത്. ബൈക്ക് ഓടിച്ചു നോക്കിയ പിതാവ് സന്തോഷത്തോടെ മക്കളെ കെട്ടിപ്പിടിക്കുന്നതും വിഡിയോയിൽ കാണാം.