Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീപ്പ് കോംപസിന്റെ എതിരാളി ടാറ്റ എച്ച്5എക്സിന്റെ കൂടുതൽ വിശേഷങ്ങൾ

Tata H5X Tata H5X

ചീത്തപ്പേരുകൾ മാറ്റിയെടുത്ത് വികസനത്തിന്റെ പാതയിലാണ് ടാറ്റ മോട്ടോഴ്സ്. ടിയാഗോയും ടിഗോറും നെക്സോണും ഹെക്സയും ടാറ്റയുടെ പുതിയ മുഖങ്ങളായി മാറുമ്പോൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത് ഒരുപിടി മികച്ച വാഹനങ്ങളാണ്. നെക്സോണിന് ശേഷം ടാറ്റ പുറത്തിറക്കുന്ന വാഹനമായിരിക്കും എച്ച്5എക്സ്. ലാൻഡ്റോവറിൽ നിന്നുള്ള സാങ്കേതിക സഹായത്തോടെ പുറത്തിറങ്ങുന്ന ടാറ്റ എച്ച്5എക്സിന്റെ കൂടുതൽ വിശേഷങ്ങൾ പുറത്ത്.

Tata H5X In Auto Expo 2018

ഫെബ്രുവരിയിൽ നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനത്തിന്റെ പരീക്ഷണയോട്ടങ്ങൾ ടാറ്റ ആരംഭിച്ചിരുന്നു.  മോണോകോക്ക് ബോഡിയായിരിക്കും പുതിയ എസ് യു വിക്ക്. യാത്രസുഖവും ഓഫ്റോ‍ഡ് ഗുണങ്ങളും ഒരുപോലെ ഒത്തുചേര്‍ന്നാണ് ടാറ്റ എസ് യു വിയെ നിർമിക്കുക. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ലാൻഡ് റോവറിന്റെ സഹായത്തോടെ ഡിസൈൻ ചെയ്ത വാഹനത്തിൽ ഡിസ്കവറി സ്പോർട് നിർമിക്കാൻ ഉപയോഗിക്കുന്ന എൽ8 പ്ലാറ്റ്ഫോം തന്നെയാണ് ഉപയോഗിക്കുന്നത്. ടാറ്റയുടെ ഇംപാക്റ്റ് 2.0 ഡിസൈൻ ഫിലോസഫിയിലാണ് പുതിയ വാഹനത്തിന്റെ ഡിസൈൻ.

tata-h5x-1 Tata H5X

കൂടാതെ ഓപ്റ്റിമൽ മോ‍ഡുലാർ എഫിഷന്റ് ഗ്ലോബൽ അ‍ഡ്വാൻസിഡ് ആർ‌കിടെക്ച്ചർ പ്രകാരം ടാറ്റ നിർമിക്കുന്ന ആദ്യ വാഹനവും എച്ച്5എക്സ് തന്നെയാകും. 4575 എംഎം നീളവും 1960 എംഎം വീതിയും 1686 എംഎം പൊക്കവും 2740 എംഎം വീൽബെയ്സുമുണ്ട് എച്ച്5എക്സിന്. ഡിസൈനിൽ മാത്രമല്ല ഫീച്ചറുകളിലും പെർ‌ഫോമൻസിലും കാര്യക്ഷമതയിലും എച്ച്5എക്സ് പുതിയ മാനങ്ങൾ തീര്‍ക്കും എന്നാണ് ടാറ്റയുടെ അവകാശവാദം. ടച്ച് സ്ക്രീനോടു കൂടിയ ട്വിൻ ലയേഡ് ഡാഷ് ബോർഡാണ് വാഹനത്തിന്. പുതിയ സ്റ്റിയറിങ്ങ് വീലുകളും മെമ്മറിയുള്ള മുൻസീറ്റുകളുമുണ്ടാകും.

tata-h5x-2 Tata H5X

ജീപ്പ് കോംപസിൽ ഉപയോഗിക്കുന്ന ഫിയറ്റിന്റെ  2.0 ലീറ്റർ ഡീസൽ മൾട്ടി ജെറ്റ് എൻജിനാകും പുതിയ എസ്‍യുവിയിൽ ഉപയോഗിക്കുക. 140 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കുമുണ്ട് 2 ലീറ്റർ എൻജിന്. 6 സ്പീഡ് മാനുവൽ 9 സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സുകളാണ് കാറിൽ ഉപയോഗിക്കുന്നത്. കൂടാതെ ലാൻഡ് റോവറിന്റെ ടെറൈൻ റെസ്പോൺസ് സിസ്റ്റത്തോടു കൂടിയ ഓൾവീൽ  ഡ്രൈവ് സിസ്റ്റമാണ് ഉപയോഗിക്കുക. കൂടാതെ ഡിസ്കവറിയുടെ ഓള്‍ ഇൻഡിപെന്റന്റ് സസ്പെൻഷനും ഉപയോഗിക്കും.

tata Tata H5X

അഞ്ചു സീറ്റ്, ഏഴു സീറ്റ് ലേഔട്ടിൽ വിപണിയിലെത്തുന്ന എസ്‌യുവിയുടെ അഞ്ചു സീറ്റ് മോഡൽ ക്രേറ്റ, ജീപ്പ് കോംപസ് എന്നിവരുമായി മത്സരിക്കുമ്പോൾ ഏഴു സീറ്റ് മോഡൽ ടൊയോട്ട ഫോർച്യൂണർ, ഫോ‍ഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളുമായിട്ടാകും മത്സരിക്കുക.