Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2500 യാത്രക്കാരുമായി തുറമുഖം തകർത്ത ഭീമൻ യാത്ര കപ്പൽ: വിഡിയോ

Image Captured From Youtube Video Image Captured From Youtube Video

ഒമ്പതു നിലകൾ, 177 അടി ഉയരം 825 അടി നീളം ഏകദേശം മൂവായിരത്തിലധികം ആളുകളെ വഹിക്കാനുള്ള ശേഷി, 65000 ടൺ ഭാരം. കഴിഞ്ഞ ദിവസം ഹോണ്ടുറാസിന്റെ ഒരു തുറമുഖത്തിൽ ഇടിച്ചു തകർക്കാനെത്തിയൊരു കപ്പലിന്റെ വിശേഷങ്ങളാണിത്. പോർട്ടിന്റെ ചെറിയൊരു ഭാഗം ഇടിച്ചു തകർത്തതിന് ശേഷമാണ് കപ്പൽ നിന്നത്. കരീബിയൻ ഐലന്റുകളിൽ ഉല്ലാസയാത്ര നടത്തുന്ന എഎസ്‌സി അർമോണിയ എന്ന ക്രൂയിസ് കപ്പലാണ് അപകടത്തിൽ പെട്ടത്.

Ship Accident: MSC ARMONIA Crashes Into Dock in Roatan/Honduras HD

തുറമുഖത്തിന്റെ അടുത്തുള്ള റെസ്റ്റോറന്റിലെ ആളുകളാണ് മൊബൈലിൽ വിഡിയോ പകർത്തിയത്. സാങ്കേതിക കാരണങ്ങളാലാണ് കപ്പൽ നിർത്താൻ കഴിയാതിരുന്നതെന്നും കപ്പലിന് കാര്യമായ കേടുപാടുകളില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നുമാണ് എംഎസ്‌സിയുടെ വക്താക്കൾ അറിയിച്ചത്. യാത്രക്കാരുടെ സുരക്ഷയെ ഒരു തരത്തിലും ഈ അപകടം ബാധിക്കില്ലെന്നും കപ്പൽ കമ്പനി അറിയിച്ചിട്ടുണ്ട്. നേരത്തെയും എഎസ്‌സി അർമോണിയ ഇത്തരത്തിലൊരു അപകടത്തിൽ പെട്ടിരുന്നു അന്നും കപ്പലിന് കെടുപാടുകൾ ഒന്നും സംഭവിച്ചിരുന്നില്ല.