Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഡംബരകാറിന് 60 ലക്ഷം രൂപ നികുതിയടച്ച് വ്യവസായി

img-622

പെരുമ്പാവൂർ സബ്റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ PY01-CQ 369 എന്ന പുതുച്ചേരി റജിസ്ട്രേഷൻ വാഹനത്തിന് ഉടമ 60 ലക്ഷം രൂപ നികുതി അടച്ചു. ശ്രീമതി ആൽഫാ സെയ്ത് മുഹമ്മദ് നസീറിന്റെ ഉടമസ്ഥതയിലുള്ള ബെന്റ്ലി വാഹനത്തിന്റെ നികുതിയാണ് കഴിഞ്ഞ ദിവസം അടച്ചത്. പുതുച്ചേരി വാഹനങ്ങളുടെ നികുതി സ്വീകരിച്ചതിൽ ഏറ്റവും കൂടുതലായ തുകയാണ് ഇന്ന് സമാഹരിച്ചത് ബെന്റ്ലി മോട്ടോർസ് ലിമിറ്റഡ് ബ്രിട്ടീഷ് നിർമിച്ച വാഹനമായ ഇത് ലോകത്തിലെ ആഡംബര കാറുകളിൽ മുൻനിരയിലുള്ളതാണ്. 

img-557878

പെരുമ്പാവൂര്‍ സബ്റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ രണ്ടും മൂവാറ്റുപുഴ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ഒന്നും അന്യസംസ്ഥാനവാഹനങ്ങൾ ഈ മാസം നികുതി അടച്ചിട്ടുണ്ട്. ഏപ്രിൽ 30 നു ശേഷം എറണാകുളത്ത് ഡിമാൻഡ് നോട്ടീസ് അയച്ച അന്യസംസ്ഥാനവാഹനങ്ങൾ കർശന പരിശോധന നടത്തുകയും കേരളത്തിൽ സ്ഥിരമായി ഓടിച്ചു വരുന്ന നികുതി അടക്കാത്ത അന്യസംസ്ഥാനവാഹനങ്ങളുടെ പേരിൽ മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടറുടെ വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജപ്തിനടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.

img-8895

നേരത്തെ ചലച്ചിത്രതാരങ്ങളായ ഫഹദ് ഫാസിൽ, സുരേഷ്ഗോപി, അമലാപോൾ എന്നിവർക്കെതിരെ നികുതി വെട്ടിപ്പ് കേസിന് നടപടികൾ എടുത്തിരുന്നു. ഇതിൽ ഫഹദ് 17.68 ലക്ഷം രൂപ നികുതി അടച്ചിരുന്നു. അമലാപോളിന്റെ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. ഇതേവിഷയത്തിൽ സുരേഷ്ഗോപി എംപിയെ അറസ്റ്റു ചെയ്ത് വിട്ടയച്ചിരുന്നു.