Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ചാം വാർഷികം ഉപഭോക്താക്കളുമായി ആഘോഷിച്ച് ‍ഡാറ്റ്സൺ

Datsun Redi-GO - Cochin

നിസാന്റെ ഉടമസ്ഥതയിലുള്ള ചെറുകാർ നിർമാതാക്കളാണ് ഡാറ്റ്സൺ. മികച്ച നിലവാരമുള്ള ഉത്പന്നങ്ങളിലൂടെ ജനപ്രിയ ബ്രാൻഡായി മാറിയ ‍ഡാറ്റ്സൺ ഇന്ത്യയിൽ അ‍‍‌ഞ്ചാം വാർ‌ഷികം ആഘോഷിക്കുകയാണ്. അഞ്ചാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി # MorePower2You ക്യാംപയിനുമായി  ഡാറ്റ്സൺ. റെഡിഗോ ഉടമകളുടെ പ്രചോദനം നല്‍കുന്ന ജീവിത കഥയാണ് പ്രചരണ പരിപാടിയുടെ ഭാഗമായി പറയുന്നത്. വ്യത്യസ്തങ്ങളായ ജീവിത സാഹചര്യങ്ങളിൽ തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ ഡാറ്റ്സൻ റെഡി-ഗോ ഉടമകള്‍ എടുത്തു ധീരമായ തീരുമാനങ്ങളെയാണ് പ്രചരണ പരിപാടിയിലൂടെ ആഘോഷിക്കുന്നത്. 

ജീവിതത്തിന്റെ എല്ലാവെല്ലുവിളികളേയും ധീരമായി നേരിടുന്നവരും സ്വന്തം നേട്ടങ്ങളെ സ്വയം കണ്ടെത്തുന്നവരുമാണ് റെഡിഗോ ഉടമകൾ എന്നാണ് നിസ്സാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് മാനേജിംഗ് ഡയറക്ടർ ജെറോം സൈഗോട്ട് പറയുന്നത്. അവരുടെ വ്യത്യസ്ത വഴികളും ധീരമായ തീരുമാനങ്ങളേയുമാണ്  # MorePower2You  എന്ന പ്രചരണ പരിപാടിയിലൂടെ ആഘോഷിക്കപ്പെടുന്നത്. ഇത്തരം ധൈര്യശാലികളായ പാഷണേറ്റ് ഉടമകളെ ഡാറ്റ്സൺ കുടുംബത്തിന് ലഭിച്ചതിൽ അഭിമാനിക്കുന്നു എന്നും അദ്ദേഹം കൂട്ടിചേർത്തു. 

മർച്ചന്റ് നേവി ഉദ്യേഗസ്ഥനായ ഹരിശങ്കർ ബാബുവാണ്  ഡാറ്റ്സൻ റെഡി-ഗോയുടെ അഭിമാനിയായൊരു ഉടമ. സമുദ്രവും അതിന്റെ നിരന്തരമായ നിഗൂഢതകളും ഹരിശങ്കറിന് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. തനിക്ക് എപ്പോഴും താങ്ങും തണലുമായി നിൽക്കുന്ന തന്റെ കുടുംബത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് ഹരിശങ്കർ തിരിച്ചറിയുന്നു. ഡാറ്റ്സൺ റേഡിഗോയിൽ വീട്ടിലേയ്ക്ക് എത്തുന്നതിനേക്കാൾ മികച്ച അനുഭവം മറ്റൊന്നിനുമില്ലെന്നാണ് ഹരിശങ്കർ പറയുന്നത്. 

ഡിജിറ്റൽ ക്യാംപയിൻ

ക്യാംപയിൻ  # MorePower2You എന്ന പേരിൽ, ഉപഭോക്താക്കളുടെ കഥകൾ പറഞ്ഞുകൊണ്ട് സമൂഹമാധ്യമങ്ങളിൽ ക്രീയാത്മഗമായ ഇടപെടലുകൾക്കാണ് ശ്രമിക്കുന്നത.് തങ്ങളുടെ വിജയത്തിനും ഉപഭോക്താക്കളിലേയ്ക്ക് എത്തുന്നതിനും ഡിജിറ്റർ പ്ലാറ്റ്ഫോം സഹായിച്ചിട്ടുണ്ട് എന്നും സൈഗോട്ട് പറയുന്നു. 

യഥാർത്ഥത്തിൽ ഡാറ്റ്സന്റെ മുഖ്യ ആശയവിനിമയവും മാർക്കറ്റിംഗ് തന്ത്രവും ഡിജിറ്റൽ തന്നെയായിരുന്നു. ആഗോളതലത്തിൽ ഏതാണ്ട് 70 ശതമാനം കാർ വിൽപ്പനയും ഡിജിറ്റൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. ഇന്നത്തെ ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങളെക്കുറിച്ച് മികച്ച അറിവ് ഉണ്ട്. അതുകൊണ്ടു തന്നെ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്ന ഞങ്ങളുടെ രീതിയേയും  ഇത് സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

Click to read more #MorePower2You stories