Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറോടിക്കുമ്പോൾ ഭാര്യയും ഭർത്താവും വഴക്കടിച്ചു, മരണം നാല്

Accident Accident, Image Source- Facebook

അതീവശ്രദ്ധ വേണ്ടൊരു പ്രക്രിയയാണ് ഡ്രൈവിങ്, ചെറിയ അശ്രദ്ധ പോലും വലിയ അപകടം വിളിച്ചു വരുത്തും. അതുപോലെ തന്നെ വാഹനം ഓടിക്കുന്ന ആളുകളുടെ കൂടെ പോകുന്നവരും അവരുടെ ശ്രദ്ധ തെറ്റിക്കാതിരിക്കാൻ ശ്രമിക്കണം. ചിലപ്പോൾ ഒരു നിമിഷ നേരത്തെ ദേഷ്യം ഒരുപാടു ആളുകളുടെ പ്രതീക്ഷതന്നെ നശിപ്പിച്ചേക്കാം. അത്തരത്തിലൊരു വാർത്തായാണ് കഴിഞ്ഞ ദിവസം രാജസ്ഥാനിൽ നിന്ന് വന്നത്.

Accident Caused By Husband and Wife Fight Result Four Dead!!

ഭാര്യയും ഭർത്താവും വഴക്കടിച്ചത് മൂലം നഷ്ടപ്പെട്ടത് അവരടക്കം 4 പേരുടെ ജീവനാണ്. വാഹനം ഓടിച്ചുകൊണ്ടിരുന്നപ്പോൾ വഴക്കടിച്ചതുമൂലം നിയന്ത്രണം നഷ്ടപ്പെട്ട കാർ ഓട്ടോയിലിടിച്ചാണ് അപകടം നടന്നത്. കാർ ഓടിച്ച ഭർത്താവ് ദേവ് പ്രതാപും ഭാര്യ പ്രിയങ്ക പ്രതാപും ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് സ്ത്രീകളുമാണ് മരിച്ചത്.

ഭാര്യയോടെ വഴക്കടിച്ച് ദേഷ്യം പിടിച്ച ദേവ് വാഹനത്തിന്റെ വേഗം വർദ്ധിപ്പിക്കുകയായിരുന്നുവെന്നും അതേസമയം അതുവഴി വന്ന മറ്റൊരു വാഹനത്തിന്റെ ഡ്രൈവർ ഇവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതു കൂട്ടാക്കാതെയുള്ള അമിതവേഗമാണ് അപകടകാരണമെന്നും പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓട്ടോറിക്ഷയിൽ പത്തു പേരുണ്ടായിരുവെന്നും റിപ്പോർട്ട് ഉണ്ട്.