Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോപ്പിന്റെ സൂപ്പർകാറിന് ലഭിച്ചത് 5.76 കോടി

pope-francis-with-lamborghini-2 Pope Francis Lamborghini

മാർപാപ്പയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ലംബോർഗ്നി ‘ഹുറാകാൻ’ കൂപ്പെ ലേലത്തിൽ പോയത് 7.15 ലക്ഷം യൂറോ(ഏകദേശം 5.76 കോടി രൂപ)യ്ക്ക്. പോപ്പ് ഫ്രാൻസിസിനായി ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളായ  ലംബോർഗ്നി പ്രത്യേകം രൂപകൽപ്പന ചെയ്തതായിരുന്നു റിയർ വീൽ ഡ്രൈവുള്ള ഈ ‘ഹുറാകാൻ കൂപ്പെ’. കഴിഞ്ഞ നവംബറിൽ വത്തിക്കാനിൽ മാർപാപ്പയ്ക്കു കൈമാറിയ കാർ പോപ് ഫ്രാൻസിസിന്റെ ഒപ്പോടെയാണു ലേലത്തിനെത്തിയത്. 

Pope Francis With Lamborghini Pope Francis Lamborghini

മൊണ്ടെ കാർലോയിലെ കാർലോസ് ഗ്രിമാൽഡി ഫോറത്തിൽ ശനിയാഴ്ച നടന്ന ലേലത്തിന്റെ സംഘാടകർ അപൂർവ വസ്തുക്കളുടെ ലേലത്തിലൂടെ ലോക ശ്രദ്ധ ആകർഷിച്ച ആർ എം സൗത്ത്ബിയായിരുന്നു. സൗത്ത്ബി ലേലത്തിനെത്തിച്ച സവിശേഷ വസ്തുക്കളിൽ ആദ്യ പത്തിൽ പോപ്പിന്റെ ‘ഹുറാകാ’നും ഇടംപിടിച്ചിട്ടുണ്ട്. ലേലത്തിൽ ലഭിക്കുന്ന തുക വിവിധ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി പോപ്പ് വീതിച്ചു നൽകും. വീടുകളും പൊതു സ്ഥലങ്ങളും ആരാധനാലയങ്ങളുമൊക്കെ നിർമിച്ച് ഇറാഖിലെ നിനുവെ പ്ലെയിൻ സിറ്റി പുനഃനിർമാണത്തിനു പുറമെ മനുഷ്യക്കടത്ത് അടക്കമുള്ള അതിക്രമം നേരിട്ട വനിതകളെ സഹായിക്കുന്ന പോപ്പ് ജോൺ 23 കമ്യൂണിറ്റിക്കും ലേലത്തുകയിലൊരു പങ്ക് ലഭിക്കും. 

pope-francis-with-lamborghini Pope Francis Lamborghini

ബിയാങ്കൊ മോണൊസെറസ് വൈറ്റ് നിറമാണു പോപ്പിന്റെ ‘ഹുറാകാ’നായി ലംബോർഗ്നി തിരഞ്ഞെടുത്തത്. ഒപ്പം വത്തിക്കാൻ സിറ്റിയുടെ പതാകയുടെ നിറങ്ങളെ അനുസ്മരിപ്പിച്ചു ഗിയാലൊ ടിബെറിനൊ സ്ട്രൈപ്പുകളുമുണ്ട്. ഡയമണ്ട് ഫിനിഷുള്ള 20 ഇഞ്ച് ഗിയാനൊ വീലും നീറൊ കാലിപ്പറുകളുമാണു കാഴിുള്ളത്. സീറ്റുകൾ പൊതിഞ്ഞിരിക്കുന്നതാവട്ടെ ബിയാങ്കൊ ലെഡ സ്പൊർട്ടിവൊ ലതറിലും ; ഒപ്പം ഹെഡ്റസ്റ്റിൽ ലംബോർഗ്നി ക്രെസ്റ്റുമുണ്ട്. 

അതേസമയം സാധാരണ ‘ഹുറാകാ’നെ അപേക്ഷിച്ച് സാങ്കേതികതലത്തിൽ മാറ്റമൊന്നുമില്ലാതെയാണു പോപ്പിന്റെ കാറിന്റെ വരവ്. കാറിനു കരുത്തേകുന്നത് 5.2 ലീറ്റർ, വി 10 എൻജിനാണ്; 8,000 ആർ പി എമ്മിൽ 576 ബി എച്ച് പി കരുത്തും 6500 ആർ പി എമ്മിൽ 540 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. മണിക്കൂറിൽ പരമാവധി 320 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ കാറിനാവും; നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ കാറിനു വെറും 3.4 സെക്കൻഡ് മതിയെന്നാണു നിർമാതാക്കളുടെ അവകാശവാദം.