Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാര്യയ്ക്ക് 5 കോടിയുടെ റോൾസ് റോയ്സ് നൽകാൻ മലയാളി നിർ‌മാതാവ്

Rolls Royce Cullinan Rolls Royce Cullinan

ഒരിക്കലും മറക്കാനാവില്ല വിവാഹം നടന്ന ആ ദിവസം. 10 അല്ല 25 വർഷമായാലും വളരെ സന്തോഷത്തോടെയായിരിക്കും ഓരോ ദമ്പതിമാരും ആഘോഷിക്കുക. പരസ്പരം സമ്മാനങ്ങൾ നൽകി സ്നേഹം പങ്കിടുന്ന ആ ദിവസം ഏറ്റവും ആഘോഷമാക്കാൻ എല്ലാവരും ശ്രമിക്കും. ഭാര്യയ്ക്ക് ഒരിക്കലും മറക്കാനാവാത്തൊരു സുവർണ സമ്മാനം നൽകുകയാണ് നിർ‌മാതാവ് സോഹൻറോയ്. കഴിഞ്ഞ ദിവസം വിപണിയിലെത്തിയ റോള്‍സ് റോയ്സ് കള്ളിനനാണ് ഭാര്യയ്ക്ക് സോഹൻറോയ് സമ്മാനമായി നൽകാൻ ഒരുങ്ങുന്നത്. ഇപ്പോൾ‌ ബുക്കുചെയ്ത് കാർ 25–ാം വിവാഹ വാർഷിക ദിവസമായ ഡിസംബർ 12 ന് ഡെലിവർ ചെയ്യുമെന്ന് സോഹൻറോയ് ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യ കള്ളിനനായിരിക്കും തന്റേത് എന്നാണ് സോഹൻ റോയ് പറയുന്നത്. 

Rolls-Royce Phantom Rolls Royce Cullinan

ദക്ഷിണാഫ്രിക്കൻ ഖനിയിൽ നിന്ന് 1905ൽ കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ ‘കള്ളിനൻ ഡയമണ്ടി’ൽ നിന്നാണു പുത്തൻ എസ് യു വിക്കുള്ള പേര് റോൾസ് റോയ്സ് കണ്ടെത്തിയത്. വില 3.25 ലക്ഷം ഡോളർ. (ഏതാണ്ട് 2.15 കോടി രൂപയ്ക്കു തുല്യമാണിതെങ്കിലും ഇന്ത്യയിൽ വിൽപനയ്ക്കെത്തുമ്പോൾ നികുതിയടക്കം ഇരട്ടിവിലയാകും). ഗോസ്റ്റിനും ഫാന്റത്തിനും ഇടയിലാണു വിലനിലവാരം. 563 ബിഎച്ച്പി കരുത്തും 850 എൻഎം കുതിപ്പുശേഷിയുമുള്ള 6.75 ലീറ്റർ ട്വിൻ ടർബോ വി12 പെട്രോൾ എൻജിനൊപ്പം ഓൾ വീൽ ഡ്രൈവ്, ഓൾ വീൽ സ്റ്റീയർ സംവിധാനങ്ങളുമുണ്ട്. 54 സെന്റിമീറ്റർ വരെ ജലനിരപ്പിലും കള്ളിനൻ കുലുങ്ങില്ല. റോഡ് സാഹചര്യമനുസരിച്ച് ഗ്രൗണ്ട് ക്ലിയറൻസ് ഉയർത്താൻ ബട്ടൺ അമർത്തിയാൽ മതി. പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്റർ.

rolls-royce-cullinan-2 Rolls Royce Cullinan

ലോകം മുഴുവൻ, പരമാവധി മോശമായ ഭൂപ്രകൃതികളിലൊക്കെ ഓടിച്ചു ‘പരിപ്പെടുത്ത’ (അഥവാ എടുക്കാൻ ശ്രമിച്ച) ശേഷമാണു കമ്പനി കള്ളിനൻ വിപണിയിലെത്തിക്കുന്നത്. ഏതിനം പ്രതലത്തിലും ഓടിക്കാൻ വിവിധ ഡ്രൈവ് മോഡ‍ുകളുണ്ട്. 8–സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സ്. ആഡംബര എസ്‌യുവി ആയ ഫാന്റത്തിൽ ഉപയോഗിക്കുന്ന പുത്തൻ അലൂമിനിയം നിർമിത സ്പേസ് ഫ്രെയിം ഷാസി തന്നെയാണ് കളിനന്റേത്.  5.341 മീറ്റർ നീളവും 2.164 മീറ്റർ വീതിയുമുള്ള ഭീമാകാരൻ കാറിന് 3.295 മീറ്റർ വീൽബേസ് ഉണ്ട്.

rolls-royce-cullinan-1 Rolls Royce Cullinan

ആറടിപ്പൊക്കമാണു കളിനന്. 3–ബോക്സ് ശൈലിയെന്നു കമ്പനി വിളിക്കുന്ന ഡിസൈൻ, ഭീമാകാരത്വം തന്നെയാണു ലക്ഷ്യമിടുന്നത്. ഉള്ളിലെ സ്ഥലസൗകര്യം അത്യാഡംബരം നിറഞ്ഞ ക്യാബിനു വഴിയൊരുക്കുന്നു. 4–സീറ്റ്, 5–സീറ്റ് ഓപ്ഷനുകളിൽ കിട്ടും. നൈറ്റ് വിഷൻ, വിഷൻ അസിസ്റ്റ്, വൈൽഡ് ലൈഫ് ആൻഡ് പെഡ്‌സ്ട്രിയൻ വാണിങ് സിസ്റ്റം, അലേർട്നെസ് അസിസ്റ്റ്, പനോരമിക് ദൃശ്യത്തോടുകൂടിയ ക്യാമറ സിസ്റ്റം, ഓൾറൗണ്ട് വിസിബിലിറ്റി ആൻഡ് ഹെലികോപ്റ്റർ വ്യൂ, ആക്ടീവ് ക്രൂസ് കൺട്രോൾ, കൊളിഷൻ വാണിങ് തുടങ്ങി അനേകം സുരക്ഷാ സന്നാഹങ്ങൾ വാഹനത്തിലുണ്ട്.