Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10 ലക്ഷം രൂപ വരെ വിലക്കുറവിൽ ഔഡി കാറുകൾ

audi-a3 Audi A 3

വൻ വിലക്കുറവുമായി ഔഡി ഇന്ത്യ. ഔഡിയുടെ എ3, എ4, എ6, ക്യൂ 3 എന്നിവയുടെ തിരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്കാണ് ഓഫർ ലഭിക്കുക. 2.74 ലക്ഷം മുതൽ 10 ലക്ഷം വരെയാണ് ‘യു ബ്ലിങ്ക്, യു മിസ്’ ഓഫറുകളിലൂടെ നൽകുന്നത്. കൂടാതെ ആകർഷകമായി മറ്റ് ഓഫറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഔഡി എ3 ക്ക് 5.1 ലക്ഷം രൂപയുടേയും എ4ന് 5.5 ലക്ഷം രൂപയുടേയും എ6 ന് 9.7 ലക്ഷം രൂപയുടേയും ഓഫറുകൾ നൽകുമ്പോൾ ഔഡിയുടെ റേഞ്ചിലെ ചെറു എസ് യു വിയായ ക്യൂ 3ക്ക് 2.74 ലക്ഷം രൂപയുടെ ഓഫറും നൽകുന്നുണ്ട്. കൂടുതൽ ഉപഭോക്താക്കളെ ഔഡി കുടുംബത്തിലേക്ക് ആകർഷിക്കുന്നതിന് വേണ്ടിയാണ് മികച്ച ഓഫറുകൾ നൽകുന്നതെന്നും ജൂൺ അവസാനം വരെ ഓഫറിന് കാലവധിയുണ്ടായിരിക്കുമെന്നാണ് ഔഡി അറിയിക്കുന്നത്.