Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇലക്ട്രിക് വിപ്ലവം രചിക്കാൻ വാഗൺആർ

Wagon R Wagon R

രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക് അതിവേഗം കുതിക്കുമ്പോള്‍, മാറ്റത്തിന് ഊര്‍ജ്ജം നല്‍കി മാരുതി സുസുക്കി. 2020 ല്‍ ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കുമെന്നാണ് മാരുതിയില്‍ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങള്‍. ജനപ്രിയ ഹാച്ച്ബാക് വാഗണ്‍ആര്‍ ആണ് ഇലക്ട്രിക് ആയി വിപണിയിലെത്തുക. ഇലക്ട്രിക് വാഹനങ്ങളും ചെറു വാഹനങ്ങളും നിര്‍മിക്കാന്‍ അടുത്തിടെ ടൊയോട്ടയുമായി സുസുക്കി ധാരണയിലെത്തിയിരുന്നു. ഇരുവരുടേയും കൂട്ടുകെട്ടില്‍ നിന്ന് പിറക്കുന്ന ആദ്യത്തെ ഇലക്ട്രിക് വാഹനമായിരിക്കും വാഗണ്‍ആര്‍ഇവി.

മാരുതി സുസുക്കിയുടെ ഗുജറാത്ത് ശാലയില്‍ നിന്നായിരിക്കും വാഗണ്‍ആര്‍ ഇലക്ട്രിക് പുറത്തിറങ്ങുക. ഈ വര്‍ഷം തന്നെ വിപണിയിലെത്തുന്ന പുതിയ വാഗണ്‍ആറിന്റെ ഡിസൈന്‍ തന്നെയായിരിക്കും പുതിയ ഇലക്ടിക് കാറിനും. എന്നാല്‍ വികസിത ഘട്ടത്തിലുള്ള ഇലക്ട്രിക് വാഹനത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങളൊന്നും മാരുതി പുറത്തുവിട്ടിട്ടില്ല.