Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോയൽ എൻഫീൽഡ് റൈഡിങ് ഗീയറിനു വിലക്കിഴിവ്

royal-enfield-logo

ഔദ്യോഗിക റൈഡിങ് ഗീയർ, വസ്ത്രശേഖരം, അക്സസറികൾ തുടങ്ങിയവയ്ക്ക് എൻഡ് ഓഫ് സീസൺ വിൽപ്പന പ്രഖ്യാപിച്ചു റോയൽ എൻഫീൽഡ്.  റൈഡീങ് ഗീയർ — മർച്ചന്റൈസ് വിഭാഗങ്ങളിൽ 40% വരെ വിലക്കിഴിവാണു ‘ബുള്ളറ്റ്’ നിർമാതാക്കളുടെ വാഗ്ദാനം. വെള്ളിയാഴ്ച മുതൽ ഓഗസ്റ്റ് 15 വരെയാണ് വിലക്കിഴിവ് പ്രാബല്യത്തിലുണ്ടാവുകയെന്നും ഐഷർ മോട്ടോഴ്സിന്റെ ഇരുചക്രവാഹന വിഭാഗമായ റോയൽ എൻഫീൽഡ് അറിയിച്ചു. 

റോയൽ എൻഫീൽഡ് ബ്രാൻഡ് സ്റ്റോറുകളിലും ഡീലർഷിപ് സ്റ്റോറുകളിലും എക്സ്ക്ലൂസീവ് ഗീയർ സ്റ്റോറുകളിലും ആനുകൂല്യം ലഭ്യമാണ്. റോയൽ എൻഫീൽഡിന്റെ സ്വന്തം ഓൺലൈൻ സ്റ്റോറിലും തേഡ് പാർട്ടി സ്റ്റോറുകളിലും ഓൺലൈൻ പോർട്ടലുകളിലും വിലക്കിഴിവ് അനുവദിച്ചിട്ടുണ്ട്. ഹെൽമെറ്റ്, ജാക്കറ്റ്, ജീൻസ്, ഷൂസ്, ഷർട്ട്, സാഡ്ൽ ബാഗ്, ബൈക്ക് കവർ, ഗ്ലൗ, ഐ വെയർ, റെയിൻ ജാക്കറ്റ്, ബാഗ് തുടങ്ങിയവയ്ക്കെല്ലാം വിലയിൽ കിഴിവ് അനുവദിച്ചിട്ടുണ്ട്.ഇന്ത്യൻ ക്രൂസർ ബൈക്ക് ബ്രാൻഡുകളിൽ ഏറ്റവും വിപുലമായ ഗീയർ — അക്സസറി ശേഖരം റോയൽ എൻഫീൽഡിന്റേതാണ്. ‘ബുള്ളറ്റ്’ ഉടമയോ ആരാധകനോ അല്ലെങ്കിലും റോയൽ എൻഫീൽഡ് ശേഖരത്തിലെ അനുബന്ധ സാമഗ്രികൾക്ക് ആവശ്യക്കാരുമേറെയാണ്.