Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വണ്ടി പാളിയപ്പോൾ നിർത്തി, പക്ഷേ എവിടെയാ നിർത്തിയത്!– വിഡിയോ

മഴപെയ്ത റോ‍‍ഡിലൂടെ തെന്നി നീങ്ങുന്നൊരു കാറിന്റെ വി‍ഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പിറകെ വന്നൊരു കാറിലെ ആളുകൾ മൊബൈലിൽ പകർത്തിയതാണ് വിഡിയോ. നിയന്ത്രണം വിട്ട കാർ നിയന്ത്രിക്കാൻ ഡ്രൈവർ ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. അപകടത്തിൽ വാഹനത്തിൽ കേടുപാടുകളുണ്ടെങ്കിലും ഡ്രൈവർക്ക് കാര്യമായ പരിക്കുകളില്ല എന്നാണ് വിഡിയോയിൽ നിന്ന് മനസിലാകുന്നത്. 

accident Accident

അപകടത്തിൽ മറ്റു വാഹനങ്ങൾക്കോ ആളുകൾക്കൊ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും വാഹനമോടിച്ച ആളുടെ കമന്റാണ് സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്. മതിലിൽ ഇടിച്ച് തകർന്ന വാഹനത്തിനുള്ളിൽ ഇരുന്നുകൊണ്ടാണ് ഡ്രൈവർ രക്ഷിക്കാൻ വന്ന ആളുകളോട് സംസാരിക്കുന്നത്.  വാഹനമൊന്നു പാളിയപ്പോൾ ‍ഞാൻ ഇവിടെ നിർത്തി എന്നാണ് ഡ്രൈവർ പറയുന്നത്. എവിടെയാണ് നിർത്തിയത് എന്ന് ഇറങ്ങി നോക്കാൻ ഓടിക്കൂടിയ ആളുകളും പറയുന്നുണ്ട്.

മഴ ഡ്രൈവിങ്ങിൽ ഓർക്കാൻ

∙ മഴക്കാലത്ത് കാറിന്റെ ഗ്ലാസുകൾ വൃത്തിയാക്കാനും വൈപ്പറുകൾ പ്രവർത്തിപ്പിക്കാനും ശ്രദ്ധിക്കണം. 

∙ മഴക്കാലത്തിനു മുമ്പു വണ്ടിയുടെ കണ്ടീഷൻ പരിശോധിക്കണം. പഴകിയ ടയറുകൾ മാറ്റണം. വൈപ്പറുകൾ, എൻജിൻ എന്നിവയുടെ അവസ്ഥയും പരിശോധിക്കണം.

∙ മഴ തുടങ്ങിയാൽ രാത്രിയും പകലും ഹെഡ്ലൈറ്റും വൈപ്പറും ഓണാക്കണം.

∙ യാത്രയിൽ വേഗത കുറയ്ക്കണം

∙ ഗ്ലാസുകളിൽ മഞ്ഞുമൂടിയാൽ ഡീഫ്രോസ്റ്റർ ഉപയോഗിക്കുക.

∙ മറ്റു കാറുകളുടെ വളരെ അടുത്തു യാത്ര ഒഴിവാക്കി ദൂരമിട്ടു വണ്ടി ഓടിക്കണം

∙ അന്തരീക്ഷത്തിലെ ജലകണികകളിൽ തട്ടി പ്രതിഫലിക്കാൻ സാധ്യതയുള്ളതുകൊണ്ട് ലൈറ്റ് ഹൈബീമിനേക്കാൾ ലോ ബീമാണു നല്ലത്.

∙ ഡ്രൈവ് ചെയ്യുമ്പോൾ റേഡിയോയും സെൽഫോണുകളും ഒഴിവാക്കുക

∙ മഴമൂലം വെള്ളം കുത്തിയൊഴുക്കുള്ള റോഡുകളിലൂടെ വാഹനം ഓടിക്കാതിരിക്കുക.

∙ വണ്ടി ഗട്ടറുകളിൽ ചാടാതെ സൂക്ഷിക്കുക. ഇല്ലെങ്കിൽ വെള്ളം തെറിച്ചു വീണ് എൻജിനു കേടു വരാം.

∙ ട്രക്കിന്റെയോ ബസിന്റെയോ പിന്നാലെ നീങ്ങുമ്പോൾ സാധാരണയിൽ കൂടുതൽ അകലം പാലിക്കുക. താരതമ്യേന വലിയ ടയറുകളായതുകൊണ്ട് അവയിൽ തട്ടി വെള്ളം തെറിച്ചു വീണു കാഴ്ച തടസപ്പെടുന്നത് ഒഴിവാക്കാം.

∙ മറ്റു വണ്ടികളോട് അകലം പാലിച്ചു മാത്രം പതിയെ ബ്രേക്കിടുക.