Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറ്റിയെ വിറപ്പിക്കാൻ പുതിയ സിയാസ്

ciaz Ciaz

മിഡ് സൈസ് സെ‍ഡാൻ സെഗ്മെന്റിലെ ആധിപത്യം പൂർണ്ണമാക്കാൻ പുതിയ സിയാസ് എത്തുകയാണ്. അടുത്ത മാസം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ സിയാസിന്റെ ചിത്രങ്ങൾ, പ്രീമിയം ഡീലർഷിപ്പായ നെക്സയുടെ പ്രെമോഷണൽ വിഡിയോയിലൂടെ മാരുതി പുറത്തുവിട്ടു. സ്റ്റൈലിന്റെ കാര്യത്തിൽ സെഗ്മെന്റിലെ വാഹനങ്ങളെ കടത്തിവെട്ടും പുതിയ സിയാസ് എന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.

എൽഇഡി ഡേറ്റം റണ്ണിങ് ലാംപോടുകൂടിയെ ഹെഡ്‌ലൈറ്റും മനോഹരമായ ഗ്രില്ലും മുൻവശത്തിന്റെ പ്രൗഢി വര്ധിപ്പിക്കുന്നുണ്ട്. 2014 ഒക്ടോബറിൽ പുറത്തിറങ്ങിയ വാഹനത്തിന്റെ രണ്ടാം പതിപ്പാണ് അടുത്ത മാസം പുറത്തിറങ്ങുന്നത്. ആദ്യ സിയാസിൽ നിന്നും വ്യത്യസ്തമായി കൂടുതൽ പ്രീമിയം ലുക്കിലാണ് പുതിയ സിയാസ്. പുതിയ അലോയ് വീലുകൾ, ഇലക്ട്രോണിക് സൺറൂഫ് എന്നിവ പ്രധാന സവിശേഷതകളാണ്. ഉള്‍ഭാഗത്തിനും കൂടുതൽ പ്രീമിയം ഫിനിഷുണ്ടാകും.

നിലവിലെ 1.4 ലീറ്റർ പെട്രോൾ എൻജിന് പകരം കരുത്തുകൂടിയ 1.5 ലീറ്റർ പെട്രോൾ എൻജിനെത്തും. പെട്രോൾ മോ‍ഡലിന് ഓട്ടോമാറ്റിക്ക് വകഭേദവുമുണ്ടാകും. നിലവിലെ സിയാസിലുള്ള 1.3 ലീറ്റർ എൻ‌ജിൻ തന്നെയാകും ഡീസൽ മോ‍ഡലിൽ. 91 ബിഎച്ച്പി കരുത്തും 130 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. നെക്സ വഴി വിൽപ്പനയ്ക്കെത്തുന്ന മാരുതിയുടെ നാലാമത്തെ വാഹനമാണ് സിയാസ്.