Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുസുക്കി കണക്റ്റുമായി മാരുതി സുസുക്കി

5792H_Suzuki Connect Backdrop_2x1.5 Suzuki Connect

പ്രീമിയം വാഹന വിപണന ശൃംഖലയായ ‘നെക്സ’യിലെ ഉപയോക്താക്കൾക്കായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പുതിയ വാഹന സുരക്ഷ, ട്രാക്ക്ങ് സംവഇധാനമായ ‘സുസുക്കി കണക്റ്റ്’ പുറത്തിറക്കി. മൂന്നു വർഷ കാലാവധിയുള്ള ‘സുസുക്കി കണക്റ്റി’ന് 9,999 രൂപയാണു വില; പുതിയ ഇടപാടുകാർക്കൊപ്പം നിലവിലുള്ള വാഹന ഉടമകൾക്കും ഈ പദ്ധതി ലഭ്യമാണ്.

ആധുനിക സാങ്കേതികവിദ്യയുടെ പിൻബലത്തിൽ അടിയന്തര സാഹചര്യങ്ങളിലെ സൂചനകൾക്കൊപ്പം വാഹനത്തിന്റെ തൽസ്ഥിതിയും അറിയാൻ സഹായിക്കുന്ന സംവിധാനമാണ് ‘സുസുക്കി കണക്റ്റി’ലൂടെ ലക്ഷ്യമിടുന്നതെന്നു മാരുതി സുസുക്കി അറിയിച്ചു. ഈ സംവിധാനത്തെ ആൻഡ്രോയ്ഡിലും ഐ ഒ എസിലും ലഭ്യമാവുന്ന ‘നെക്സ ആപ്പു’മായി ബന്ധിപ്പിക്കാനുമാവും.

കൃത്രിമം കാട്ടാൻ പ്രയാസമുള്ള സുരക്ഷാ സംവിധാനമാണ് ‘സുസുക്കി കണക്റ്റ്’എന്നാണു മാരുതി സുസുക്കിയുടെ വാദം. കൂടാതെ ഈ ആപ്ലിക്കേഷനിലൂടെ പ്രിവന്റീവ് മെയ്ന്റനൻസ് വിവരവും ഡ്രൈവിങ് സ്വഭാവ അവലോകനവും കാർ അസിസ്റ്റൻസും ഡ്രൈവിഹ് അനലിറ്റിക്സ് റിപ്പോർട്ടുമൊക്കെ ലഭ്യമാവും. 

കാർ ഉടമകൾക്കു മികച്ച അനുഭവം ഉറപ്പാക്കാൻ ഇന്ത്യയിൽ തന്നെ വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയത് ആധുനിക ടെലിമാറ്റിക്സ് സൊല്യൂഷനാണു ‘സുസുക്കി കണക്റ്റ്’ എന്നു മാരുതി സുസുക്കി സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ(മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി വെളിപ്പെടുത്തി. ഇന്ത്യൻ വാഹന ഉടമകൾ നേരിടുന്ന വെല്ലുവിളികളും ഇത്തരം സൊല്യൂഷനുകളിൽ നിന്ന് അവരുടെ പ്രതീക്ഷയും കണ്ടെത്താൻ രാജ്യവ്യാപക പഠനവും മാരുതി സുസുക്കി നടത്തിയിരുന്നു. കൂടുതൽ സുരക്ഷിതവും ഉപഭോക്തൃ സൗഹൃദവും മികച്ചതുമായ ടി സി യു ആസ്പദ സൊല്യൂഷനാണു ‘സുസുക്കി കണക്റ്റ്’ എന്നും കാൽസി അവകാശപ്പെട്ടു.