Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

18 ലക്ഷത്തിന്റെ സൂപ്പർബൈക്കിൽ ഒരു കൈ പരീക്ഷിച്ച് പൊലീസ്

ducati-cop Screengrab

സൂപ്പർ ബൈക്ക് യാത്രികരോട് അത്ര മികച്ച പെരുമാറ്റമല്ല പൊലീസിന് എന്ന പരാതി പൊതുവേ കേൾക്കാറുണ്ട്. റൈഡിങ് ഗിയർ ധരിച്ച് ബൈക്ക് ഓടിച്ചാൽ റേസിങ് നടത്തുകയാണ് എന്നു പറഞ്ഞ് പൊലീസ് തടഞ്ഞു നിർത്താറുണ്ടെന്ന് പരാതി ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ ഹൈദ്രാബാദ് നഗരത്തിലൂടെ ഡ്യുക്കാറ്റി ഡയവല്ലിൽ റൈഡിനിറങ്ങിയ സോഹർ അഹമ്മദിന്റെ അനുഭവം മറിച്ചായിരുന്നു.

ബൈക്കിലെത്തി സോഹറിനെ തടഞ്ഞ പൊലീസ് വാഹനത്തിന്റെ വില എത്രയാണെന്നാണ് ആദ്യം ചോദിച്ചത്. തുടർന്ന് വാഹനത്തിൽ ഇരിക്കാനും ഓടിക്കാനും അനുവാദം ചോദിച്ച പൊലീസ്, ബൈക്കിൽ ഇരുന്ന് ചിത്രങ്ങളുമെടുത്തു. കൂടാതെ ബൈക്കിന്റെ ഇന്ധനക്ഷമത ചോദിക്കുകയും ചെയിതിട്ടാണ് മടങ്ങിയത്. തികച്ചും വ്യത്യസ്ത അനുഭവമായിരുന്നു ഇത് എന്നാണ് സോഹർ പൊലീസ് ബൈക്ക് ഓടിക്കുന്ന വിഡിയോ പങ്കുവെച്ച് പറഞ്ഞത്.

ഡ്യുക്കാറ്റി നിരയിൽ മികച്ച ബൈക്കാണ് ഡയവൽ. വലുപ്പത്തിലും ലുക്കിലും ആരെയും ആകർഷിക്കുന്ന ബൈക്കിന് ഏകദേശം 18 ലക്ഷം രൂപ വിലയുണ്ട്.  1198.4 സിസി എൽ ട്വിൻ എൻജിനാണ് ഡയവല്ലിൽ. 9250 ആർപിഎമ്മിൽ 162 ബിഎച്ച്പിയാണ് കൂടിയ കരുത്ത്. ടോർക്ക് 8000 ആർപിഎമ്മിൽ 130.5 എൻഎമ്മും.‌ ആറു സ്പീഡ് ട്രാൻസ്മിഷൻ