Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗായിക സിത്താരയ്ക്ക് പുതിയ ബെൻസ്

sithara-benz-glc Sithara's Benz GLC

മലയാളത്തിന്റെ പ്രിയ ഗായിക സിത്താരയ്ക്ക് പുതിയ ബെൻസ്. മെഴ്സഡീസ് ബെൻസിന്റെ പുതിയ ജിഎൽസി എസ് യുവിയാണ് ഗായിക സ്വന്തമാക്കിയത്. ഒരുപിടി മികച്ച ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ച ഗായികയുടെ മുൻ വാഹനം ബെൻസ് ജിഎൽഎ എസ്‌യുവിയായിരുന്നു. സ്വിഫ്റ്റ്, ഡസ്റ്റർ എന്നിവ സ്വന്തമായുണ്ടായിരുന്ന ഗായികയുടെ ആദ്യ ലക്ഷ്വറി കാറായിരുന്നു ജിഎൽഎ. അതിനു ശേഷം ഗായിക സ്വന്തമാക്കുന്ന വാഹനമാണ് ബെൻസാണ് ജിഎൽസി.

ബെൻസ് സി–സിക്ലാസിന് തുല്യമായ എസ്‌യുവി എന്നാണ് ജിഎൽസിയെ കമ്പനി വിശേഷിപ്പിക്കുന്നത്.  ബെൻസ് ഡീലർഷിപ്പായ രാജശ്രീ മോട്ടോഴ്സിൽ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്. ആഡംബരത്തിനു പുറമെ സ്ഥല സൗകര്യം, സുരക്ഷിതവും സുഖകരവുമായ യാത്ര, ഓഫ്റോഡിങ് ശേഷി, ഇന്ധനക്ഷമത എന്നിവ ഒത്തിണങ്ങിയ വാഹനമാണ് ജിഎൽസി. പെട്രോൾ ഡീസൽ പതിപ്പുകളുണ്ട് ജിഎൽസിക്ക്. 

ഡീസൽ എൻജിൻ ഉപയോഗിക്കുന്ന 220 ഡി മോ‍ഡലിൽ 2143 സിസി ഇൻലൈൻ നാല് സിലിണ്ടർ എൻജിനാണ്. 170 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കുമുണ്ട് എൻജിന്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ‌ 8.3 സെക്കന്റ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ കൂടിയ വേഗം 210 കി.മീയാണ്. പെട്രോൾ മോഡലില്‍ 1991 സിസി എൻജിനാണ് ഉപയോഗിക്കുന്നത്. 180 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കുമുള്ള പെട്രോൾ മോഡലിന്റെ ഉയർന്ന വേഗം 222 കിലോമീറ്റാണ്. 50.40 ലക്ഷം മുതൽ 54.50  ലക്ഷം രൂപ വരെയാണ് ജിഎൽസിയുടെ കൊച്ചി എക്സ്ഷോറൂം വില.