Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളത്തിൽ മുങ്ങിയ ഈ റോഡുകളിലൂടെയുള്ള യാത്ര ഒഴിവാക്കാം

Wayanad Flood വയനാട് മുത്തങ്ങയിൽ വെള്ളം കയറിയ നിലയിൽ. ചിത്രം റസ്സൽ ഷാഹുൽ

കോട്ടയം∙ കനത്ത മഴയിൽ കേരളത്തിൽ പല ജില്ലകളിലും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തതോടെ ഗതാഗത തടസ്സവും രൂക്ഷം. യാത്രയ്ക്കിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി വിവിധ സർക്കാർ വകുപ്പുകൾ നിർദേശങ്ങളും മുന്നറിയിപ്പുകളും നല്‍കുന്നുണ്ട്. വെള്ളം കയറിയെ റോഡുകളിലൂടെയുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. ‌‌‌

കനത്ത മഴയിൽ വെള്ളം കയറിയ റോഡുകള്‍ (പിഡബ്ല്യുഡി കണക്ക്):

എറണാകുളം ജില്ല

ആലുവ സെക്ഷൻ പരിതിയിലെ റോഡുകള്‍ 

∙ പെരുമ്പാവൂര്‍ ആലുവ റോഡ്, കുട്ടമശേരി -ചുണങ്ങംവേലി റോഡ്, തോട്ടുമുഖം - തടിയിട്ടപറമ്പു റോഡ്, തോട്ടുമുഖം - എരുമത്തല റോഡ്, ചാത്തപുരം - ഇടയപുരം സൊസൈറ്റി പാഡി റോഡ്, ശ്രീകൃഷ്ണ ടെംപിള്‍ റോഡ്, ചെമ്പകശേരി കടവു റോഡ്, ചെങ്കല്‍പ്പറ്റ് ചൊവ്വര റോഡ്, ചൊവ്വര മംഗലപ്പുഴ റോഡ്,  മംഗലപ്പുഴ പാനായിത്തോട് റോഡ് , പാനായിത്തോട് പാറക്കടവ് റോഡ്, അങ്കമാലി പറവൂര്‍ റോഡ്, ഹെര്‍ബെര്‍ട്ട് റോഡ്, കമ്പനിപ്പടി മന്ത്രക്കല്‍ കുന്നുംപുറം റോഡ്, എടത്തല തൈക്കാട്ടുകര റോഡ്, എന്‍എഡി എച്ച്എംടി റോഡ്, ആലുവ പറവൂര്‍ റോഡ്, ആല്‍ത്തറ റോഡ്, ആലുവ ആലങ്ങാട് റോഡ്

നോര്‍ത്ത് പറവൂര്‍ സബ് ഡിവിഷൻ പരിതിയിലെ റോഡുകൾ

അത്താണി - വെടിമാര റോഡ്,  പട്ടം - മാഞ്ഞാലി റോഡ്,  അയിരൂര്‍ തുരുത്തിപ്പുറം റോഡ് ,  കച്ചേരി കനാല്‍ റോഡ്, വരാപ്പുഴ ഫെറി റോഡ്, പഴംപിള്ളി തുരുത്തു റോഡ്, എച്ച്എസ്-ചേന്ദമംഗലം, റോഡ്. ചേന്ദമംഗലത്തിന്റെ പടിഞ്ഞാറന്‍ ഭാഗം, കരിപ്പായിക്കടവ് റോഡ്, അല്‍ ജലീല്‍ റോഡ്, ആരങ്കാവ് കരിമ്പാടം റോഡ്, പാലിയന്തറ കുളിക്കടവ് റോഡ്, മാഞ്ഞാലി - ലൂപ്പ് റോഡ്, ആറാട്ട് കടവ് റോഡ്, അങ്കമാലി സെക്ഷന്‍ പരിതിയിലെ റോഡുകൾ, എംസി റോഡിന്റെ പല ഭാഗങ്ങളും വെള്ളത്തിലാണ്,  കാലടി മഞ്ഞപ്ര റോഡ്,  കരിയാട് മാറ്റൂര്‍ റോഡ്,  നാലാം മൈല്‍ എഎ റോഡ്, കാലടി മലയാറ്റൂര്‍ റോഡ്,  മൂക്കന്നൂര്‍ ഏഴാറ്റുമുഖം റോഡ്,  മഞ്ഞപ്ര അയ്യമ്പുഴ റോഡ്,  ബെത്‌ലഹേം കിടങ്ങൂര്‍ റോഡ്,  കറുകുറ്റി പാലിശേരി റോഡ്,  അങ്കമാലി മഞ്ഞപ്ര റോഡ്,  കറുകുറ്റി എലവൂര്‍ റോഡ്, ∙ കറുകുറ്റി മൂഴിക്കുളം റോഡ് 

കളമശേരി സെക്ഷന്‍ പരിതിയിലെ റോഡുകൾ

ഉളിയന്നൂര്‍ ചന്തക്കടവ് റോഡ്, ഉളിയന്നൂര്‍ പഞ്ചായത്ത് റോഡ്, ഉളിയന്നൂര്‍ അമ്പലക്കടവ് റോഡ്, മൂന്നാം മൈല്‍ എഎ റോഡ് - തടിക്കകടവ്,  തടിക്കകടവ് മാഞ്ഞാലി റോഡ്,  അങ്കമാലി മാഞ്ഞാലി റോഡ്,  ആലുവ വരാപ്പുഴ റോഡ് (ഐഎസി വഴി), കടുങ്ങല്ലൂര്‍ ഏലൂക്കര കയന്തിക്കര ആളുപുരം റോഡ്,  കോട്ടപ്പുറം മാമ്പ്ര റോഡ്, ഷാപ്പുപടി പുറപ്പിള്ളിക്കാവ് റോഡ്, തട്ടംപടി പുറപ്പിള്ളിക്കാവ് കരുമാലൂര്‍ സര്‍ക്കാര്‍ ആശുപത്രി റോഡ്,  മഞ്ഞുമ്മല്‍ മുട്ടാര്‍ റോഡ്, മഞ്ഞാലി ലൂപ്പ് റോഡ്

കോട്ടയം ജില്ല

കോട്ടയം ജില്ലയിലെ പ്രധാന റോഡുകളിൽ വെള്ളം കയറി. കോട്ടയം –കുമരകം, വൈക്കം– തലയോലപ്പറമ്പ്, പാല ഈരാറ്റുപേട്ട, ചങ്ങനാശ്ശേരി–ആലപ്പുഴ, എംസി റോഡ് തുടങ്ങിയ പല പ്രധാന റോഡുകളിലും പാല, മൂവാറ്റുപുഴ, തിരുവല്ല തുടങ്ങിയ നഗരങ്ങളിലും വെള്ളം കയറി വാഹന ഗതാഗതം താറുമായിരിക്കുന്നു എന്നാണ് ജില്ലാ പൊലീസ് മേധാവി അറിയിച്ചത്.

സംസ്ഥാനത്ത് വെള്ളത്തിലായ മറ്റു പ്രധാന റോഡുകൾ

മലപ്പുറം - എയര്‍പോര്‍ട്ട് റോഡ്, പെരിന്തല്‍മണ്ണ - മനത്തുമംഗലം ബൈ പാസ്, കിഴിശേരി - കൊണ്ടോട്ടി റോഡ്, വാലില്ലാപുഴ - എളമരം - ഇരട്ടമൂഴി റോഡ്, പുനലൂര്‍ - മൂവാറ്റുപുഴ റോഡില്‍ റാന്നി ടൗണിന്റെ ഭാഗം, മാവേലിക്കര - കോഴഞ്ചേരി - ആറന്‍മുള റോഡ്, മേലുകര - റാന്നി റോഡ്, മുണ്ടക്കയം - കോരുത്തോട് റോഡ്, വൈക്കം - വെച്ചൂര്‍ റോഡ്, എംസി റോഡില്‍ തിരുവല്ല പടിഞ്ഞാറ് ഭാഗം, പുനലൂര്‍ - മൂവാറ്റുപുഴ റോഡില്‍ ചെമ്മന്‍പാലം ഭാഗം, കാര്യറ -വള്ളക്കടവ് - എലിക്കാട്ടൂര്‍ പാലം (കൊല്ലം), മൂവാറ്റുപുഴ - കോതമംഗലം ബൈപാസ്, ചെങ്ങന്നൂര്‍ - ആറന്‍മുള റോഡില്‍ പുത്തന്‍കാവ് ജംക്‌ഷന്‍, ആല - ശരപത്തുംപടി റോഡ്, പെരുംപുഴക്കടവ് - അങ്ങാടിക്കല്‍ ഹാച്ചറി റോഡ്, മുളംതുരുത്തി കൃഷ്ണപുരം റോഡ്, വികാസ് മാര്‍ഗ് റോഡ്, പടിപ്പുരയ്ക്കല്‍ ക്ഷേത്രം തായക്കരിപ്പള്ളി എടത്വ റോഡ്, കോഴിമുക്ക് ചമ്പക്കുളം റോഡ്, വടക്കാഞ്ചേരി പോള്ളാച്ചി റോഡ് (മുടപ്പല്ലൂര്‍ ജംക്‌ഷന്‍).

ചെറുതുരുത്തി - പെരുമ്പിലാവ് റോഡ്, വടക്കന്‍ചേരി - കിഴക്കന്‍ചേരി റോഡ്, കൊരട്ടി - പുള്ളിക്കടവ് റോഡ്, കുണ്ടുകാട് ചിറ്റാടി റോഡ്, കൊടുങ്ങല്ലൂര്‍ - കൊടകര റോഡ്, മാള - പുത്തന്‍ചിറ റോഡ്, പൂക്കോട്ടൂര്‍ മൊറയൂര്‍ റോഡ്, കൊരട്ടി - പുളിക്കടവ് റോഡ്, പെരുമ്പാവൂര്‍ - ആലുവ റോഡ് (എറണാകുളം), കുട്ടമശേരി - ചുനംഗംവേലി റോഡ്, തോട്ടുമുഖം - തടിയിട്ടപ്പറമ്പ് റോഡ്, തോട്ടുമുഖം - എരുമത്തല റോഡ്, എടയപുരം സൊസൈറ്റി റോഡ്, ശ്രീകൃഷ്ണ ടെംപിൾ റോഡ്, ചെമ്പകശേരി കടവ് റോഡ്, ചെങ്കല്‍പട്ട് – ചൊവ്വര റോഡ്, ചൊവ്വര - മംഗലപ്പുഴ റോഡ്, അങ്കമാലി -പരവൂര്‍ റോഡ്, എടത്തല തൈക്കാട്ടുകര റോഡ്, എന്‍എഡി- എച്ച്എംടി റോഡ്, ആലുവ - ആലങ്ങാട് റോഡ്, വരാപുഴ ഫെറി റോഡ്, കച്ചേരി കനാല്‍ റോഡ്, അങ്കമാലി മഞ്ഞപ്ര റോഡ്, കാലടി - മഞ്ഞപ്ര റോഡ്.

മുണ്ടക്കയം–കോരുത്തോട് റോഡിൽ മണ്ണിടിച്ചിൽ, പള്ളിപ്പുറം–കടുത്തുരുത്തി റോഡിൽ വെള്ളക്കെട്ട്, വൈക്കം വെച്ചൂർ റോഡ്, പെരുമ്പാവൂർ–റയോൺപുരം റോഡ്, പെരുമ്പാവൂർ–പാതിപ്പാടം റോഡ്, കോതമംഗലം പൊലീസ് സ്റ്റേഷനു സമീപം, മലപ്പുറത്ത് പാനായി പെരിമ്പാലം റോഡ്, കൊടകര–കൊടുങ്ങല്ലൂർ റോഡ്, മാള പുത്തൻചിറ, കുഴൂർ കുണ്ടൂർ റോഡ്, കരുവന്നൂർ–കാട്ടൂർ റോഡ്, ചാത്തൻമാസ്റ്റർ റോഡ് (ഇരിഞ്ഞാലക്കുട), പൊറത്തിശേരി–ചെമ്മണ്ട–കാറളം റോഡ്, കിഴുത്താണി–കാറളം റോഡ്, എടതിരിഞ്ഞി–കാട്ടൂർ റോഡ്, കടുത്തുരുക്കി സെക്‌ഷനു കീഴിൽ മാഞ്ഞൂർ സൗത്ത് പൂവശേരി റോഡ്, കുരിശുപള്ളി തലപ്പള്ളി റോഡ്, ചാമക്കാല സൂസന്നപ്പാലം റോഡ്, മാഞ്ഞൂർ സൗത്ത് അപ്രോച്ച് റോഡ്, ആയാംകുടി മാന്നാർ റോഡ്, കാപ്പിക്കാട് കല്ലുപുര വക്കേത്തറ റോഡ്, ഏറ്റുമാനൂർ പൂഞ്ഞാർ റോ‍ഡിൽ കൊട്ടാരക്കര, ചേർപ്പുങ്കർ ഭാഗങ്ങൾ വെള്ളത്തിൽ. കോഴിക്കോട് – വയനാട് ദേശീയപാതയിൽ വെള്ളം കയറി ഗതാഗതം മുടങ്ങി.