Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ അപകടം ആരുടെ തെറ്റ്, കൂട്ടിയിടിച്ച് പറന്നത് രണ്ടു കാറുകൾ–വിഡിയോ

accident Screengrab

ട്രാഫിക് സിഗ്ന‍ലുകൾ മുറിച്ച് കടക്കുമ്പോൾ അതീവ ശ്രദ്ധ വേണമെന്നാണ് പറയാറ്. കാരണം ചെറിയ അശ്രദ്ധ മതി വലിയ അപകടമുണ്ടാകാൻ. ചിലപ്പോൾ മറ്റുവാഹനത്തിലെ യാത്രക്കാർക്കായിരിക്കും നമ്മുടെ ചെറിയ തെറ്റുകൊണ്ട് അപകടം സംഭവിക്കുക. അത്തരത്തിലൊരു വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

കാനഡയിലെ റിച്ചമണ്ട് ഹിൽ എന്ന സ്ഥലത്താണ് സംഭവം നടന്നത്. സിഗ്നലിൽ ഇടത്തോട്ടു തിരിയാൻ ശ്രമിച്ച കാറും നേരെ വന്ന കാറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ചുവന്ന കാർ ഇടത്തേക്ക് തിരിച്ചതാണ് അപകടകാരണം എന്ന് ദൃക്സാക്ഷികള്‍ പറയുന്നുണ്ടെങ്കിലും പൊലീസ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഇരുകാറുകളും കൂട്ടിയിടിച്ച് ഉയർന്നു പൊങ്ങുന്ന വിഡിയോയാണ് പുറത്തുവന്നത്.

Serious Car Accident at Richmond Hill || ViralHog

സിഗ്നൽ കാത്തുകിടന്നൊരു വാഹനത്തിന്റെ ഡാഷ് ബോർഡ് ക്യാമറയിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. വെളുത്ത കാറിൽ ഒരാളും ചുവന്ന കാറിൽ രണ്ടുപേരുമുണ്ടായിരുന്നു. മൂവർക്കും ഗുരുതര പരിക്കുകളേറ്റിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.