Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വകതിരിവില്ലാതെ വാഹനം തിരിച്ചുണ്ടാക്കിയ അപകടം– വിഡിയോ

accident Screengrab

വാഹനങ്ങളാണെങ്കിലും ആളുകളാണെങ്കിലും റോ‍ഡ് മുറിച്ചു കടക്കുന്നതിന് മുൻപ് ശ്രദ്ധിക്കണം എന്നത് പ്രാഥമിക പാഠമാണ്. റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകിയതിന് ശേഷം മാത്രമേ വലത്തേക്ക് തിരിയാവൂ, അല്ലെങ്കിൽ ചിലപ്പോൾ അപകടം സംഭവിക്കും. അത്തരത്തിൽ സംഭവിച്ചൊരു അപകടത്തിന്റെ വിഡിയാണിപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

അപകടം എന്നു സംഭവിച്ചതാണെന്ന് വ്യക്തമല്ലെങ്കിലും ശ്രദ്ധയില്ലാതെ തിരിഞ്ഞതു മൂലം അപകടത്തിലായത് യുവാക്കളുടെ ജീവനാണ്. മലപ്പുറത്ത് നടന്ന അപകടം എന്ന പേരിലാണ് വിഡ‍ിയോ പ്രചരിക്കുന്നത്. വളവിൽ ഇടതുവശത്തു നിർത്തിയ കാർ ബൈക്ക് വരുന്നത് ശ്രദ്ധിക്കാതെ വലത്തേക്ക് കടക്കുകയായിരുന്നു. സമീപത്തെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ‌ പതിഞ്ഞത്. യുവാക്കൾ നിലത്ത് വീഴുന്നത് ദൃശ്യങ്ങളിലുണ്ടെങ്കിലും പരിക്കുകളുണ്ടോ എന്ന് വ്യക്തമല്ല. 

Bike accident

നിയമം കാറ്റിൽ പറത്തി മൂന്നു പേരുമായി ഓവർലോഡുമായാണ് ബൈക്ക് വന്നതെങ്കിലും കാർ ഓടിച്ചിരുന്ന ആൾ ഒരു നിമിഷം ശ്രദ്ധിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു. ഇരു ദിശയിലേക്കുമുള്ള ട്രാഫിക്കിനെ വേർതിരിക്കുന്ന, വര മുറിച്ചു കടക്കുന്നതിന് നിയന്ത്രണമുള്ള തുടർച്ചായ വെള്ള വരകളുള്ള റോഡിലാണ് കാർ വലത്തേക്ക് തിരിക്കാൻ ശ്രമിച്ചത്. വകതിരിവില്ലാത്തെ വാഹനം വെട്ടിത്തിരിക്കുന്ന എല്ലാവർക്കും പാഠമാണ് ഈ വിഡിയോ.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.