Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നോവയെ തകർക്കുമോ മഹീന്ദ്ര മരാസോ, കൂടുതൽ വിവരങ്ങൾ

752023457 Mahindra Marazzo

എംപിവി സെഗ്‍മെന്റിൽ പ്രീമിയം ഫീച്ചറുകളുമായി മരാസോ എത്താൻ ഇനി ദിവസങ്ങൾ ബാക്കി. ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ടാറ്റ ഹെക്സ തുടങ്ങിയ വാഹനങ്ങളോട് മത്സരിക്കുന്ന മരാസോയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ബുക്കിങ് ആരംഭിച്ച പുതിയ എംപിയുടെ നാലു വകഭേദങ്ങളാണ് വിപണിയിലെത്തുക. എം2, എം4, എം6. എം8 എന്നീ വകഭേദങ്ങളിലാണ് മരാസോ പുറത്തിറങ്ങുക. സെഗ്‌മെന്റിൽ തന്നെ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന പല ഫീച്ചറുകളുമായി എത്തുന്ന വാഹനം ഇന്നോവ അടക്കമുള്ള വാഹനങ്ങൾക്ക് ഭീഷണി ഉയർത്തും.

mahindra-marazzo-roof Mahindra Marazzo

എം 2

അടിസ്ഥാന വകഭേദമായ എം2 വിൽ 16 ഇഞ്ച് അലോയ് വീലുകള്‍, പവര്‍ വിന്‍ഡോ, ഫാബ്രിക് സീറ്റ് അപ്‌ഹോള്‍സ്റ്ററി, വെർട്ടിക്കലി റൂഫ് മൗണ്ടഡ് എസി, എസി വെന്റുകള്‍, സെന്‍ട്രല്‍ ലോക്കിംഗ്, ഡിജിറ്റല്‍ ക്ലോക്ക്, മാനുവല്‍ മിററുകള്‍, എൻജിന്‍ ഇമൊബിലൈസര്‍ എന്നിവയുണ്ടാകും.

mahindra-marazzo-1 Mahindra Marazzo

എം 4

രണ്ടാമത്തെ വകഭേദമായ എം4 ൽ എം2 ലെ ഫീച്ചറുകൾ കൂടാതെ ഷാര്‍ക്ക് ഫിന്‍ ആന്റീന, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, മുന്‍നിരയിലുള്ള യുഎസ്ബി പോര്‍ട്ട്, പിന്നിലെ വൈപ്പർ, ഇലക്ട്രിക്കലി അ‍ഡ്ജസ്റ്റബിൾ മിററുകൾ, വോയിസ് മെസേജിങ് സംവിധാനം, പിന്‍നിര യാത്രക്കാര്‍ക്ക് വേണ്ടിയുള്ള യുഎസ്ബി, AUX കണക്ടിവിറ്റി ഓപ്ഷനുകള്‍ എന്നിവയുണ്ട്.

mahindra-marazzo-1

എം 6

ആദ്യ രണ്ടു വകഭേദങ്ങളിലൂള്ള ഫീച്ചറുകൾ കൂടാതെ മുന്‍ പിന്‍ ഫോഗ്‌ലാമ്പുകള്‍, ഫോളോ മീ ഹോം പ്രൊജക്ടര്‍ ഹെഡ്‌ലാംപുകള്‍ പ്രീമിയം ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി, ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റീയറിങ്ങിലുള്ള ഓഡിയോ കണ്‍ട്രോളുകൾ, പാർക്കിങ്ങ് സെന്‍സറുകള്‍, കോര്‍ണറിങ് ലാമ്പുകള്‍, നാവിഗേഷന്‍, കീലെസ് എന്‍ട്രി എന്നിവയുണ്ട്.

എം 8

ഉയർന്ന വകഭേദമായി എം8 ൽ മറ്റു മോ‍ഡലുകൾക്കുള്ള ഫീച്ചറുകൾ കൂടാതെ. 17 ഇഞ്ച് മെഷീന്‍ കട്ട് അലോയ് വീലുകള്‍, എല്‍ഇഡി ഡേടൈം റണ്ണിങ് ലാംപുകൾ, ലെതര്‍ സീറ്റ് അപ്‌ഹോള്‍സറി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിവേഴ്‌സ് ക്യാമറ ഡിസ്‌പ്ലെ, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലെ എന്നിവയുള്ള ഇൻഫോടൈൻമെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രിക്കലി ഫോൾഡബിള്‍ മിറർ എന്നിവയുണ്ട്.

mahindra-marazzo-3 Mahindra Marazzo

മരാസോ എന്നാൽ സ്രാവ്

എക്സ്‌യുവി 500 ചീറ്റപ്പിലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മഹീന്ദ്രയുടെ ആദ്യ ഗ്ലോബൽ എസ്‌യുവി നിർമിച്ചതാണെങ്കിൽ, മരാസോയുടെ പ്രചോദനം സ്രാവാണ്. എക്സ്‍‌യുവി ഡിസൈൻ ചെയ്ത രാംകൃപ ആനന്ദൻ തന്നെയാണ് ഈ എംയുവിയുടേയും രൂപത്തിന് പിന്നിൽ. ഷാർക്ക് എന്ന അർത്ഥം വരുന്ന സ്പാനിഷ് പേരാണ് നൽകിയത്. മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററില്‍ വികസിപ്പിച്ച ആദ്യവാഹനമാണ് മരാസോ. സ്രാവിന്റെ പല്ലുകളിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഗ്രില്ലാണ് മുന്നിൽ. മഹീന്ദ്രയും പെനിൻഫെരിയയും സംയുക്തമായി വികസിപ്പിച്ച വാഹനം കമ്പനിയുടെ പുതിയ ഡിസൈൻ ഫിലോസഫിയുടെ തുടക്കമായിരിക്കും. മോണോകോക്ക് പ്ലാറ്റ്‌ഫോമില്‍ മഹീന്ദ്ര നിര്‍മിക്കുന്ന മൂന്നാമത്തെ വലിയ വാഹനമാണ് മരാസോ. എക്‌സ്‌യുവി 500, കെയുവി100 എന്നിവയാണ് മോണോകോക്ക് പ്ലാറ്റ്‌ഫോമില്‍ മുമ്പ് ഇറക്കിയ മോഡലുകള്‍. ‍

752023457 Mahindra Marazzo

പുതിയ എൻജിനുകൾ

പുതിയ 1.5 ലീറ്റർ ഡീസൽ എൻജിനാകും മരാസോയിൽ. 121 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കുമുണ്ട്. തുടക്കത്തിൽ ആറ് സ്പീഡ് മാനുവലും പിന്നീട് ഓട്ടമാറ്റിക് ഗിയർബോക്സും ലഭിക്കും. കൂടാതെ 1.5 ലീറ്റർ പെട്രോൾ എൻജിനും ലഭിച്ചേക്കും. നിലവിൽ വിപണിയിലുള്ള വാഹനങ്ങളെയൊന്നും പിൻവലിച്ചിട്ടായിരിക്കില്ല മഹീന്ദ്ര പുതിയ വാഹനത്തെ എത്തിക്കുക. പുതിയൊരു സെഗ‌്മെന്റിന് തന്നെ മരാസോ തുടക്കം കുറിച്ചേക്കാം.