Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

7 കോടിയുടെ റോൾസ് റോയ്സ് ആദ്യ യാത്രയിൽ തന്നെ തവിടുപൊടി

rolls-royce-accident Image Source- India-Drive‎ Facebook Page

ആഗ്രഹിച്ച് മോഹിച്ച് സ്വന്തമാക്കുന്ന വാഹനം ആദ്യ യാത്രയിൽ തന്നെ ഇടിച്ചാൽ ആരുടേയും ഹൃദയം തകരും. അത് ആ‍ഡംബരത്തിന്റെ അവസാന വാക്കായ റോൾസ് റോയ്സാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഓൺ റോഡ് വില ഏകദേശം ഏഴു കോടി രൂപ വരുന്ന  റോൾസ് റോയ്സ് ഗോസ്റ്റാണ് കഴിഞ്ഞ ദിവസം മുംബൈയിൽ അപകടത്തിൽ പെട്ടത്. മുംബൈ ജുഹൂവിലെ റോഡിൽ നടന്ന അപകടത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. 

താത്കാലിക രജിസ്‌ട്രേഷനിലുള്ള ഗോസ്റ്റ് നിയന്ത്രണം വിട്ട് ഫുട്പാത്തിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. മുംബൈയിലെ റോൾസ് റോയസ്‍ ഷോറൂമിൽ നിന്ന് പുറത്തിറങ്ങിയ വാഹനം പുതുച്ചേരിയിലേക്ക് കൊണ്ടുപോകുന്നതിന് മുന്നോടിയായ നടത്തിയ ടെസ്റ്റ് ഡ്രൈവിനിടെയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ആർക്കും പരിക്കുകളില്ലെങ്കിലും ഗോസ്റ്റിന്റെ മുൻ ബംബറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.