Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതിയുടെ ആദ്യ ഇലക്ട്രിക് കാർ വാഗൺ ആർ

wagon-r-2018 WagonR 2018, Representative Image

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാർ വാഗണ്‍ആർ. രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളെല്ലാം ഇലക്ട്രിക് കാറുകൾ പുറത്തിറക്കാൻ ആലോചിക്കുമ്പോൾ, മാരുതി 2020ൽ ആദ്യ ഇ കാർ പുറത്തിറക്കും. അടുത്തുതന്നെ പുറത്തിറങ്ങുന്ന പുതിയ വാഗൺആറിനെ അടിസ്ഥാനപ്പെടുത്തിയാകും ഇലക്ട്രിക് കാർ. 

ഒറ്റ ചാർജിൽ കുറഞ്ഞത് 100 കിലോമീറ്ററെങ്കിലും ഒാടാൻ വാഹനത്തിന് ശേഷിയുണ്ടാകും. അടുത്ത വർഷം തന്നെ വാഹനം നമ്മുടെ നിരത്തുകളിൽ പരീക്ഷണയോട്ടം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.  ഇന്ത്യയിലെ ഏറ്റവും ജനപ്രീയ കാറായ വാഗൺ ആറിന്റെ പുതിയ പതിപ്പ് കമ്പനി ഉടൻ വിപണിയിലെത്തും. നിലവിലുള്ള വാഹനത്തിൽ നിന്ന് പൂർണ്ണമായും മാറിയ ഡിസൈനാണ് പുതിയ വാഗൺ ആറിന്. ടോൾബോയ്, ബോക്സി ഡിസൈൻ ഫിലോസഫി തന്നെയാണ് തുടർന്നിരിക്കുന്നതെങ്കിലും വാഹനത്തെ കൂടുതൽ സ്പോർട്ടിയാക്കാൻ സുസുക്കി ശ്രമിച്ചിട്ടുണ്ട്.

പുതിയ ഗ്രില്ലും ഹെഡ്‌ലൈറ്റും തുടങ്ങി ഒട്ടേറെ മാറ്റങ്ങൾ മുൻവശത്ത് വന്നിട്ടുണ്ട്. ബി പില്ലറുകളാണ് വീതി കൂടിയതാണ്. ആദ്യ കാഴ്ചയിൽ വാഹനത്തിന് വലിപ്പം വർദ്ധിച്ചിട്ടുണ്ട്. മുന്നിലെപ്പോലെ തന്നെ അടിമുടി മാറ്റം വന്നിട്ടുണ്ട് പിന്നിലും. ബംബറിനോട് ചേർന്നാണ് ടെയിൽ ലാമ്പിന്റെ സ്ഥാനം. ഇന്റീരിയറിൽ ഇഗ്നിസിനു സമാനമായ ടാബ്‌ലെറ്റുകളുണ്ട്, കൂടുതൽ പ്രീമിയം ഫീൽ കൊണ്ടുവരുത്താൻ ശ്രമിച്ചിട്ടുണ്ട്. പുതിയ വാഗൺആറിൽ നിന്ന് വലിയ മാറ്റങ്ങളില്ലാതെയാകും ഇ പതിപ്പ് വിപണിയിലെത്തുക.