Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർക്കിങ് പാളി, 60–കാരിയും കാറും നീന്തൽകുളത്തിൽ

parking-in-pool Image Source-Twitter

വാഹനം ഓടിക്കാൻ പഠിക്കുന്നതിലെ പ്രധാന പാഠമാണ് പാർക്കിങ്. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പാർക്ക് ചെയ്ത് കാണിച്ചാലേ ചില രാജ്യങ്ങളിൽ ലൈസൻസ് പോലും ലഭിക്കൂ. പാരലൽ പാർക്കിങ്, റിവേഴ്സ് പാർക്കിങ് തുടങ്ങി നിരവധി ടെക്നിക്കുകളുണ്ട് പാർക്കിങ്ങിൽ. പക്ഷേ  ഡ്രൈവിങ് പരിശീലകരെയെല്ലാം അദ്ഭുതപ്പെടുത്തുന്ന പാർക്കിങ് എന്ന പേരിലാണ് ഇപ്പോൾ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

അമേരിക്കയിലെ മേരിലാൻഡിലുണ്ടായ സംഭവം നടന്നത്. അറുപതുകാരി ഓടിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി നീന്തൽകുളത്തിലേയ്ക്ക് പോയതാണ് ‘കാർ പൂൾ’ എന്ന പേരിൽ പ്രചരിക്കുന്നത്. പാർക്കിങ് പരിശീലിക്കുന്നതിനിടെയാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് എന്നാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

വാഹനം ഓടിച്ചിരുന്ന വൃദ്ധയും ഡ്രൈവിങ് പരിശീലകനും രക്ഷാപ്രവർത്തകർ എത്തുന്നതിന് മുമ്പേ സ്വിമ്മിങ് പൂളിൽ നിന്ന് നീന്തി രക്ഷപ്പെട്ടു. ആർക്കും പരിക്കുകളൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്.