Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാൻഡ് റോവർ തനിമയിൽ ടാറ്റ ഹാരിയർ–വിഡിയോ

tata-harrier Tata Harrier

ടാറ്റയുടെ ഏറ്റവും പ്രധാനപ്പെട്ട വാഹനങ്ങളിലൊന്നാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ഹാരിയർ. പ്രീമിയം എസ് യു വി സെഗ്മെന്റിൽ ടാറ്റ പുറത്തിറക്കുന്ന വാഹനം ഒമേഗ പ്ലാറ്റ്ഫോമിലാണ് നിർമിക്കുന്നത്. ജാഗ്വർ ലാൻറോവറിൽ നിന്ന് സാങ്കേതി സഹായങ്ങൾ സ്വീകരിച്ച് നിർമിച്ച ഒമേഗ പ്ലാറ്റ്ഫോമിന്റെ കൂടുതൽ വിവരങ്ങള്‍ പുറത്തിവിട്ടിരിക്കുകയാണ് ടാറ്റ മോട്ടോഴ്സ്. ജാഗ്വർ ലാൻഡ്റോവറിന്റെ ഡി8 പ്ലാറ്റ്ഫോമാണ് ഒമേഗയുടെ അടിസ്ഥാനം. റേഞ്ച് റോവർ ഇവോക്, ലാൻഡ് റോവർ ഡിസ്കവറി സ്പോർട്സ്, ജാഗ്വർ ഇ പെയ്സ് തുടങ്ങിയ വാഹനങ്ങളെല്ലാം നിർമിച്ചത് ഡി 8 പ്ലാറ്റ് ഫോമിലാണ്. 

tata-harrier-1 Tata Harrier

ഏതു തരത്തിലുള്ള റോഡുകളിലുടെയും അനായാസം സഞ്ചരിക്കാൻ പ്രാപ്തനായിരിക്കും ഹാരിയർ. ഇതിനായി പ്ലാറ്റ്ഫോമിനെ കൂടുതൽ ഓപ്റ്റിമൈസ് ചെയ്തിട്ടുണ്ട്. ലാൻഡ് റോവറിന് സമാനമായി ഫ്ലോർ പ്ലാനും സ്റ്റിയറങ്ങും  ഗിയറുകളും  ഓള്‍ ഇൻഡിപെൻഡന്റ് സസ്പെൻഷനുമാണ്. അതുപോലെ തന്നെ ബോഡി ഘടകങ്ങളും ഉപയോഗിച്ചിട്ടുണ്ട്. സുരക്ഷയിൽ ഒരു വിട്ടുവീഴ്ച്ചയും നടത്തിയിട്ടില്ല. സൂരക്ഷ ഉറപ്പാക്കുന്ന ഡീസൈനാണ് ക്രംപിൾ സോണിന്. കൂടാതെ കരുത്തേറിയ സ്റ്റീലും ഉപയോഗിക്കുന്നു. അപകടങ്ങളില്‍ ആഘാതം ക്യാബിനിലേക്ക് കടക്കാതിരിക്കാന്‍ ഫലപ്രദമായ മുന്‍കരുതലുകള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്.

The making of the Tata Harrier - OMEGARC

ടാറ്റയുടെ ഇംപാക്റ്റ് ഡിസൈൻ 2.0 പ്രകാരം ഡിസൈൻ ചെയ്ത ആദ്യ വാഹനമാണ് ഹാരിയർ. ജീപ്പ് കോംപസിൽ ഉപയോഗിക്കുന്ന ഫിയറ്റിന്റെ 2.0 ലീറ്റർ 140 ബിഎച്ച്പി ഡീസൽ എൻജിൻ ഉപയോഗിക്കുന്ന ഹാരിയറിൽ 6 സ്പീഡ് മാനുവൽ ട്രാൻമിഷനും 9 സ്പീ‍ഡ് ഓട്ടമാറ്റിക്ക് ട്രാൻസ്മിഷനുമുണ്ട്. 2 ലീറ്റർ എൻജിന്റെ 170 ബിഎച്ച്പി വകഭേദവും പിന്നീട് വിപണിയിലെത്തും. മുൻ വീൽ ഡ്രൈവ്, നാലു വീൽ ഡ്രൈവ് മോഡലുകളും ഹാരിയറിനുണ്ട്. ലാൻഡ് റോവറിന്റെ ടെറൈൻ റെസ്പോൺസ് സിസ്റ്റത്തോടു കൂടിയ ടാറ്റ വികസിപ്പിച്ച ഓൾവീൽ ഡ്രൈവ് സിസ്റ്റമാണ് ഉപയോഗിക്കുക. വ്യത്യസ്ത ഡ്രൈവ് മോഡുകളുമുണ്ടാകും.