Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോർച്യൂണറെ വിറപ്പിക്കാൻ സിആർ–വി എത്തും 9ന്

Honda CR-V

ജപ്പാനിൽ നിന്നുള്ള ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡി(എച്ച് സി ഐ എൽ)ന്റെ പൂർണ എസ് യു വിയായ ‘സി ആർ — വി’യുടെ പുതുതലമുറയുടെ ഇന്ത്യൻ അരങ്ങേറ്റം ഒക്ടോബർ ഒൻപതിന്. ഡീസൽ എൻജിൻ ലഭ്യമല്ലാതിരുന്നതാണു മുൻതലമുറ ‘സി ആർ -വി’യുടെ പ്രധാന പോരായ്മയായി ഹോണ്ട കാഴ്സ് ഇന്ത്യ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ ഡീസൽ എൻജിൻ സഹിതമാണ് കമ്പനി പുത്തൻ ‘സി ആർ-വി’യെ പടയ്ക്കിറക്കുന്നത്.

honda-cr-v Honda CR-V

ഓഫ് റോഡ് ക്ഷമത മെച്ചപ്പെടുത്താൻ പുതിയ ഓൾ വീൽ ഡ്രൈവ് സംവിധാനവും ഈ ‘സി ആർ-വി’ക്കുണ്ട്. എൽ ഇ ഡി ഹെഡ്ലാംപ്, എൽ ഇ ഡി ടെയ്ൽ ലാംപ്, പുത്തൻ അലോയ് വീൽ തുടങ്ങിയവയ്ക്കൊപ്പം നവീകരിച്ച അകത്തളവും പുതിയ ‘സി ആർ — വി’യുടെ സവിശേഷതയാണ്. അധിക സംഭരണ സ്ഥലം ഉറപ്പാക്കാനായി വിഭജിക്കാവുന്ന വിധത്തിലാണു ‘സി ആർ-വി’യിലെ മൂന്നാം നിര സീറ്റിന്റെ രൂപകൽപ്പന.

ആൻഡ്രോയ്ഡ്/ആപ്പ്ൾ കണക്ടിവിറ്റിയോടെ ഏഴ് ഇഞ്ച് ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനവും ഈ എസ് യു വിയിലുണ്ട്; എന്നാൽ നാവിഗേഷൻ സംവിധാനത്തെ ഇതുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന പ്രശ്നമുണ്ട്. വ്യക്തതയും വലിപ്പവുമേറിയ ഫോണ്ട് സഹിതമുള്ള പുത്തൻ ഡിസ്പ്ലേയും ഈ ‘സി ആർ — വി’യിൽ ഇടംപിടിക്കുന്നു.‘സി ആർ — വി’ക്കു കരുത്തേകാൻ പുതിയ 1,597 സി സി ഡീസൽ എൻജിനാണ് എത്തുന്നത്; 4,000 ആർ പി എമ്മിൽ 120 പി എസ് വരെ കരുത്തും 2,000 ആർ പി എമ്മിൽ 300 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാൻ ഈ ഡി ഒ എച്ച് സി എൻജിനാവും. ഒൻപതു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണു ട്രാൻസ്മിഷൻ.

കൂടാതെ മുൻതലമുറ ‘സി ആർ — വി’യിലെ  1,997 സി സി, എസ് ഒ എച്ച് സി പെട്രോൾ എൻജിനോടെയും എസ് യു വി ലഭിക്കും. 6,500 ആർ പി എമ്മിൽ 154 പി എസ് വരെ കരുത്തും 4,300 ആർ പി എമ്മിൽ 189 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. സി വി ടി ഗീർബോക്സാണു ട്രാൻസ്മിഷൻ.