Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുപതാം വർഷത്തിലേയ്ക്ക് കടന്ന് റൈഡ് ദെ ഹിമാലയ

raid-de-himalaya Raid De Himalaya

ലോകത്തിലെ ഏറ്റവും ദുർഘടം പിടിച്ച പാതകളിലുടെ അതിവേഗത്തിൽ ഏത് സാഹസികരേയും അവേശം കൊള്ളിക്കും. മരണവുമായി മൂഖാമുഖം കണ്ട് ഹിമവാന്റെ മടിത്തട്ടിലൂടെയുള്ള മോട്ടര്‍ റോസിങ് 20 വയസിലേയ്ക്ക് കടക്കുന്നു. ഓക്ടോബർ 8 ന്  റൈഡ് ദെ ഹിമായത്തിന്റെ 20 പതിപ്പിന് തുടക്കം കുറിച്ചപ്പോൾ ലോകത്തിലെ ഏറ്റവും ഉയരത്തിൽ നടക്കുന്ന ക്രോസ് കൺട്രി മോട്ടോർസ്പോർട്സ് ചലഞ്ചിന് ഇത് അഭിമാന നേട്ടം. 

വ്യത്യസ്ത വിഭാഗങ്ങളിലായ എകദേശം 200 പേരാണ് ഇത്തവണത്തെ മത്സരത്തിനുള്ളത്. എക്സ്ട്രീം ക്യാറ്റഗറിയിൽ കാറുകളും ട്രക്കുകളും  31 മോട്ടർസൈക്കിൾ ടീമുകളുമുണ്ട്. ചരിത്രത്തിൽ ആദ്യമായി ഇത്തവണ കരുത്തു കൂടിയ ബൈക്കുകൾക്കായി മോട്ടോ അഡ്വഞ്ചർ ക്യാറ്റഗറിയുമുണ്ട്. ആറു ദിവസം നീണ്ടു നിൽക്കുന്ന മത്സരങ്ങൾ ഒക്ടോബർ 14 ന് അവസാനിക്കും.