Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകർക്കായി വാഗണ്‍ആർ പ്രത്യേക പതിപ്പ്

wagon-r Wagon R Special Edition

ഉത്സവകാലം പ്രമാണിച്ചു കോംപാക്ട് ഹാച്ച്ബാക്കായ വാഗണ്‍ആറിന്റെ പ്രത്യേക പതിപ്പ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പുറത്തിറക്കി. രണ്ട് അക്സസറി കിറ്റുകളാണ് ഈ വാഗണ്‍ആറിനൊപ്പം മാരുതി സുസുക്കി ലഭ്യമാക്കുന്നത്; യഥാക്രമം 15,490 രൂപയും 25,490 രൂപയുമാണ് ഈ കിറ്റുകൾക്കു വില. ഡബ്ൾ ഡിൻ ബ്ലൂടൂത്ത്, യു എസ് ബി സഹിതമുള്ള മ്യൂസിക് പ്ലയറും സ്പീക്കറും, കുഷൻ സെറ്റ് സഹിതം സീറ്റ് കവർ, ബോഡി ഗ്രാഫിക്സ്, റിയൽ സ്പോയ്ലർ, റിവേഴ്സ് പാർക്കിങ് സെൻസർ തുടങ്ങിയ സൗകര്യങ്ങളും സംവിധാനങ്ങളുമാണു വാഗണ്‍ആന്റെ പരിമിതകാല പതിപ്പിൽ മാരുതി വാഗ്ദാനം ചെയ്യുന്നത്.

wagon-r-1 Wagon R Special Edition

സത്തയും രൂപഭംഗിയും ഇഷ്ടപ്പെടുന്നവരാണ് വാഗണ്‍ആര്‍ ഉപയോക്താക്കളെന്നു മാരുതി സുസുക്കി സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി വെളിപ്പെടുത്തി. അവർക്കായി ഈ ഉത്സവകാലം കൂടുതൽ ആഹ്ലാദകരമാക്കാനാണു കമ്പനി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘വാഗണ്‍ആറി’നു കൂടുതൽ പുതുമ കൊണ്ടുവരാൻ ഈ പരിമിതകാല പതിപ്പിനു സാധിക്കുമെന്നും ഉപയോക്താക്കളിൽ താൽപര്യം സൃഷ്ടിക്കാനാവുമെന്നും  കാൽസി പ്രതീക്ഷ പ്രകടിപ്പിച്ചു. 

wagon-r-2 Wagon R Special Edition

ഒരു ലീറ്റർ പെട്രോൾ എൻജിനോടെയാണു ‘വാഗൻ ആർ’ വിൽപ്പനയ്ക്കുള്ളത്; അഞ്ചു സ്പീഡ് മാനുവൽ, ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ. ഫാക്ടറി ഫിറ്റഡ് സി എൻ ജി കിറ്റ് സഹിതവും ‘വാഗൻ ആർ’ ലഭ്യമാണ്. ഇന്ത്യയിൽ ഏറ്റവുമധികം വിൽപ്പനയുള്ള കാറുകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണു ‘വാഗൻ ആർ’. ഇക്കൊല്ലം ഏപ്രിൽ — സെപ്റ്റംബർ കാലത്തിനിടെ എൺപത്തി അയ്യായിരത്തിലേറെ ‘വാഗൻ ആർ’ ആണു മാരുതി സുസുക്കി ഇന്ത്യ വിറ്റത്. 1999ൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച ‘വാഗൻ ആറി’ന്റെ ഇതുവരെയുള്ള മൊത്തം വിൽപ്പന 2.19 ലക്ഷത്തോളം യൂണിറ്റാണ്.