Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോൺ വിളിച്ച് സ്കൂട്ടറോടിച്ചാൽ; പാഠമാകട്ടെ ഈ വിഡിയോ

scooter-accident Screebgrab

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത് എന്ന് നിരന്തരം മുന്നറിയിപ്പ് നൽകുന്നതാണെങ്കിലും ആളുകൾ കേൾക്കില്ല. നിരവധി അപകടങ്ങളാണ് ഫോൺ വിളിച്ചുള്ള ഡ്രൈവിങ്ങിനിടെ ഉണ്ടാകുന്നത്. വാഹനമോടിക്കുമ്പോള്‍‌ ഫോൺ വിളിക്കുന്ന എല്ലാവർക്കും പാഠമാകട്ടെ ഈ വിഡിയോ. വിയറ്റ്നാമിൽ നിന്നാണ് വിഡിയോ പുറത്തുവരുന്നത്. സ്കൂട്ടർ ഓടിക്കുമ്പോൾ തന്നെ ഫോണിൽ മെസേജ് അയച്ചതാണ് അപകട കാരണം. റോഡിൽ ശ്രദ്ധിക്കാതെ ഫോണിൽ നോക്കി വാഹനമോടിച്ചപ്പോൾ മറ്റൊരു സ്കൂട്ടറിന്റെ പുറകിൽ ഇടിക്കുകയായിരുന്നു. അധികം വേഗത്തിലായിരുന്നില്ല സ്കൂട്ടർ എന്നതുകൊണ്ട് ആർക്കും പരിക്കുകളൊന്നും പറ്റിയില്ല.

Using a Phone While Riding Has Predictable Result

സ്കൂട്ടർ ഒാടിച്ച യുവാവിന്റെ അശ്രദ്ധ മറ്റൊരു റോഡ് യാത്രക്കാരന്റേയും ജീവൻ അപകടത്തിലാക്കി. അതുകൊണ്ടു തന്നെ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് പാഠമാകട്ടെ ഈ വിഡിയോ.

വാഹനമോടിക്കുമ്പോൾ ഫോൺ വന്നാൽ വാഹനം സുരക്ഷിതമായ രീതിയിൽ പാർക്കു ചെയ്ത് ഫോൺ കൈകാര്യം ചെയ്യുക. മെസേജ് അയക്കണമെങ്കിൽ പോലും അങ്ങനെ ചെയ്യുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ശ്രദ്ധ അൽപമൊന്നു തെറ്റിയാൽ ജീവൻ അപകടത്തിലാകാം എന്നോർക്കുക.