Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതി സർവീസ് ഫെസ്റ്റിവൽ തുടങ്ങി

maruti-suzuki

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സംഘടിപ്പിക്കുന്ന വാർഷിക സർവീസ് ക്യാംപായ ‘സർവീസ് ഫെസ്റ്റിവലി’നു തുടക്കമായി. ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്താനും ബന്ധം ശക്തമാക്കാനും ലക്ഷ്യമിട്ട് അംഗീകൃത ഡീലർഷിപ്പുകൾ കേന്ദ്രീകരിച്ചു സംഘടിപ്പിക്കുന്ന ‘സർവീസ് ഫെസ്റ്റിവൽ’ നവംബർ 11 വരെ തുടരും. 

ക്യാംപിലെത്തുന്ന ഇടപാടുകാർക്ക് ‘സ്ക്രാച് ആൻഡ് വിൻ’ വൗച്ചറുകൾ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു; ഇതുവഴി ആകർഷക ഇളവുകളും പ്രത്യേക ഓഫറുകളും നേടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. എക്സ്റ്റൻഡഡ് വാറന്റി, സ്പെയർ പാർട്സ്, അക്സസറി തുടങ്ങിയവയിൽ ഇളവുകൾക്കൊപ്പം വാഹനങ്ങൾക്ക് സൗജന്യ ഡ്രൈ വാഷും മാരുതി ‘സർവീസ് ഫെസ്റ്റിവലി’ൽ ലഭ്യമാക്കുന്നുണ്ട്.