Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇലക്ട്രിക് വാഹനവുമായി എംജി മോട്ടർ; ആദ്യം ഇന്ത്യൻ നിരത്തിലെത്തുക എസ്‌യുവി

സന്തോഷ്
Chief Content Coordinator
Author Details
Follow Twitter
Follow Facebook
roewe-marvel-x-1 Roewe Marvel X, Representative Image

ഷാങ്‌ഹായ്: പൂർണമായും വൈദ്യുതിയിലോടുന്ന എസ്‌യുവി ഇന്ത്യൻ നിരത്തുകളിൽ എത്തിക്കാൻ മോറിസ് ഗരേജസ് എന്ന എംജി മോട്ടോർ ഇന്ത്യ കമ്പനി ഒരുങ്ങുന്നു. കമ്പനി ഇന്ത്യയിൽ പുറത്തിറക്കുന്ന രണ്ടാമത്തെ വാഹനമായിരിക്കും ഏഴു സീറ്റുള്ള ഇൗ ഇലക്ട്രിക് എസ്‌യുവി. അടുത്ത വർഷം രണ്ടാം പാദത്തോടെ എസ്‌യുവിയിലൂടെയാണ് എംജി ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഇതേതുടർന്ന് ഒരു വർഷത്തിനകം ഇലക്ട്രിക് എസ്‌യുവിയും ഇന്ത്യൻ നിരത്തുകളിലെത്തും. 

mg-motor Louis M Sanches, Chief Digital Designer, MG Global; P Balendran, Executive Director, MG Motor India; Michael Yang, Executive Director of International Business, SAIC Motor & President of SAIC Motor International Company; Rajeev Chaba, President & Managing Director, MG Motor India and Ying Lu, Senior Designer, MG Global.

ഇന്ത്യൻ മാധ്യമപ്രവർത്തകർക്കായി ഷാങ്ഹായില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് എംജി തങ്ങളുടെ പദ്ധതികൾ വിവരിച്ചത്. അത്യാധുനിക സാങ്കേതിക വിദ്യകൾ ഇന്ത്യൻ വിപണിയിൽ എത്തിക്കുമെന്നാണ് എംജി അറിയിക്കുന്നത്. ഇന്ത്യൻ വിപണിയിൽ മാറ്റങ്ങൾ വരുത്താൻ ശക്തിയുള്ള എസ്‌യുവിയായിരിക്കും ഇലക്ട്രിക് എന്ന് സായിക് മോട്ടോഴ്സ് പ്രസിഡന്റും ഇന്റർനാഷനൽ ബിസിനസ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ മൈക്കിൾ യാങ് വ്യക്തമാക്കി. 

mg-motor-1

അടുത്ത വർഷം വിപണിയിൽ സജീവമാകുന്നതിന്റെ ഭാഗമായി 45 വിതരണക്കാരെ നിയമിച്ചുകഴിഞ്ഞു. ആദ്യ ഘട്ടത്തിൽ ഇന്ത്യയിലാകമാനം ഏകദേശം 100 ടച്ച് പോയിന്റുകളാണ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. അടുത്ത വർഷം അവസാനത്തോടെ ഏകദേശം 1500 തൊഴിലവസരങ്ങളും കമ്പനി സൃഷ്ടിക്കും. 

ഇന്ത്യയിൽ എംജി മോട്ടാറിന് വേരുറപ്പിക്കാൻ ബ്രാൻഡ് പരിചയ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എംജി മോട്ടർ ഇന്ത്യ പ്രസിഡന്റും എംഡിയുമായ രാജിവ് ഛബ പറഞ്ഞു. ജനറൽ മോട്ടോഴ്സിൽ നിന്ന് സ്വന്തമാക്കിയ ഹലോൽ ശാലയിൽ നിന്നാണ് എംജി വാഹനങ്ങൾ പുറത്തിറങ്ങുക. യുകെയിൽ നിന്നും ചൈനയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള എൻജിനിയറുമാരുടെ നേതൃത്വത്തിലാണ് വാഹനങ്ങൾ നിർമിക്കുന്നത്. തുടക്കത്തിൽ വർഷത്തിൽ 80000 വാഹനങ്ങളും പിന്നീട് രണ്ടു ലക്ഷം വാഹനങ്ങളും പുറത്തിറക്കാനാണ് കമ്പനി ആലോചിക്കുന്നെന്നും രാജിവ് ഛബ പറഞ്ഞു. ചൈനയിലെ മുൻനിര വാഹന നിർമാതാക്കളായ സായിക് മോട്ടോർ കോർപറേഷന്റെ സഹസ്ഥാപനമാണ് എംജി മോട്ടോർ ഇന്ത്യ.