Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംപിവി വിപണി വിറപ്പിക്കാൻ എത്തുമോ എംജി കരുത്തൻ, വില 6 ലക്ഷം മുതൽ

baojun-360-1 Baojun 360

അടുത്തവർഷം ഇന്ത്യൻ വിപണയിൽ അരങ്ങേറ്റം കുറിക്കുന്ന എംജി മോട്ടോർ പ്രധാനമായി ശ്രദ്ധകേന്ദ്രീകരിക്കുന്ന യുവി സെഗ‍്മെന്റിലായിരിക്കും എന്നാണ് റിപ്പോർട്ടുകൾ ആദ്യ വാഹനം ക്രേറ്റയുടെ എതിരാളിയായിരിക്കുമെന്നും രണ്ടാം വാഹനം ഇലക്ട്രിക് എസ്‌യുവിയായിരിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു. ചൈനീസ് വാഹന നിർമാതാക്കളായ സായിക്കിന്റെ ഉടമസ്ഥതയിലുള്ള എംജി യുവി സെഗ്‌മെന്റിലെ എല്ലാ വിഭാഗത്തിലും സാന്നിധ്യമറിയിക്കാൻ ശ്രമിച്ചേക്കും.

baojun-360 Baojun 360

ആദ്യം പുറത്തിറങ്ങുന്ന ബവ്ജാൻ 530 യെ അടിസ്ഥാനപ്പെടുത്തിയ വാഹനമാണെങ്കിൽ എംപിവി വിപണിയിൽ‌ ബവ്ജാൻ 360 എന്ന വാഹനം എംജി ബ്രാൻഡിൽ പുറത്തിറങ്ങിയേക്കാം. 4615 എംഎം നീളവും 1735 എംഎം വീതിയും 1640 എംഎം ഉയരവുമുള്ള വാഹനം എർട്ടിഗയ്ക്ക് ചേർന്ന എതിരാളിയായിരിക്കും എന്നാണ് കരുതുന്നത്. 1.5 ലീറ്റർ എൻജിനാണ് വാഹനത്തിന്റെ ചൈനീസ് പതിപ്പിന് ഉപയോഗിക്കുന്നത്. 110 ബിഎച്ച്പി കരുത്തും 146 എൻഎം ടോർക്കുമുണ്ട് എൻജിന്.

baojun-360-2 Baojun 360

ചൈനീസ് വിപണിയിൽ ഏകദേശം 6 ലക്ഷം മുതൽ 8 ലക്ഷം വരെ വിലയുള്ള വാഹനം ഇന്ത്യയിലെത്തിയാൽ എംപിവികൾക്ക് കനത്ത ഭീഷണിയാകും. മികച്ച ഇന്റീരിയറും ധാരാളം സൗകര്യങ്ങളുമുള്ള 360 ചൈനീസ് വിപണിയില്‍ ഏറ്റവും അധികം വിൽ‌ക്കുന്ന എംപിവികളിലൊന്നാണ്. നിലവിൽ പെട്രോൾ എൻജിൻ മാത്രമുള്ളൂ, എന്നാൽ ഇന്ത്യയിലെത്തുമ്പോൾ ഡീസൽ എൻജിനും ഉണ്ടാകുമെന്നാണ് സൂചന.