Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊളാരിസ് എടിവി പറത്തി സൂപ്പർതാരം-വിഡിയോ

polaris-atv-1 Screengrab

എതു ദുർഘടപ്രതലത്തിലൂടെയും നിഷ്പ്രയാസം പോകാനാണ് ഓൾ ടെറൈൻ വെഹിക്കിൾസ് എന്ന എടിവികൾ. ഓഫ് റോഡ് പ്രേമികളുടെ ഇഷ്ടവാഹനമാണ് ഈ എടിവി. ബോളിവുഡ് സൂപ്പർതാരം സുനിൽ ഷെട്ടി എടിവി ചാടിക്കുന്ന ദൃശ്യങ്ങളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം. ചെളി നിറഞ്ഞ ഓഫ് റോഡ് ട്രാക്കിലൂടെയാണ് താരം എടിവി പറപ്പിക്കുന്നത്.

polaris-atv Polaris

ലോകപ്രശസ്ത എടിവി നിർമാതാക്കളായ പൊളാരിന്റെ മുംബൈ വിതരണക്കാരായ നവനീത് മോട്ടോഴ്സ് സംഘടിപ്പിച്ച പരിപാടിയിലാണ് സുനിൽ ഷെട്ടി എടിവി പറപ്പിച്ചത്. പൊളാരിസിന്റ ആർഇസഡ്ആർ 1000 ന്റിലായിരുന്നു താരത്തിന്റെ അഭ്യാസം. ട്രാക്കിലൂടെ വാഹനമോടിച്ചത് മികച്ച അനുഭവമായിരുന്നു എന്നാണ് താരം പറഞ്ഞത്. കുരുത്തുള്ള വാഹനമാണ് ആർഇസഡ്ആർ 1000 എന്നും ശരിക്കും ആസ്വദിച്ചെന്നും ഷെട്ടി പറഞ്ഞു.

പൊളാരിസിന്റെ ഇന്ത്യൻ നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് ആർഇസഡ്ആർ 1000. 999 സിസി എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 110 എച്ച്പി കരുത്തുണ്ട്. ഇന്ത്യയിലേക്ക് പൂർണമായും ഇറക്കുമതി ചെയ്യുന്ന വാഹനത്തിന്റെ വില ഏകദേശം 14 ലക്ഷം രൂപയാണ്.