Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ഐ 20 ഉടൻ വിപണിയിൽ

i201

ഇലക്ട്രിക് എസ് യു വി, ഹാച്ച്ബാക്ക്, കോംപാക്റ്റ് സെഡാന്‍ തുടങ്ങി പല സെഗ്മെന്റുകളിലേയ്ക്ക് പുതിയ വാഹനങ്ങളുമായി ഹ്യുണ്ടേയ് ഉടനെത്തും. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ ബലേനോ, ജാസ് തുടങ്ങിയ വാഹനങ്ങള്‍ക്ക് ഭീഷണിയൊരുക്കാന്‍ പുതിയ ഐ 20യുമായി ഹ്യുണ്ടേയ് എത്തുന്നു.

പ്രീമിയം സെഗ്മെന്റില്‍ ഏറ്റവും അധികം വില്‍പ്പനയുള്ള കാറുകളിലൊന്നായ ഐ20യുടെ പുതിയ മോഡല്‍ 2020 പകുതിയില്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബലേനൊ, ജാസ് തുടങ്ങിയ വാഹനങ്ങളെ കൂടാതെ ഉടന്‍ പുറത്തിറങ്ങുന്ന ടാറ്റ എക്്‌സ് 45 എന്ന പ്രീമിയം ഹാച്ചുമായി മത്സരിക്കാന്‍ വേണ്ടതെല്ലാം പുതിയ ഐ 20ല്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രീമിയം ഇന്റീരിയറും കൂടുതല്‍ സ്‌പെയ്‌സുമുണ്ടാകും വാഹനത്തിന്. കൂടാതെ സ്‌പോര്‍ട്ടി ഡിസൈനും സണ്‍റൂഫ് അടക്കമുള്ള സംവിധാനങ്ങളുമുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള 90 ബിഎച്ച്പി 1.4 ലീറ്റര്‍ ഡീസല്‍ എന്‍ജിനും 83 ബിഎച്ച്പി 1.2 ലീറ്റര്‍ എന്‍ജിനും തന്നെയാണ് പുതിയ വാഹനത്തിലും. എന്നാല്‍ ഈ എന്‍ജിന്റെ ബിഎസ് 6 നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിയാകും ഉപയോഗിക്കുക.