Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രിമാർക്ക് 80 കോടിയുടെ ആഡംബര വാഹനങ്ങൾ

land cruiser 200 Land Cruiser

മന്ത്രിമാർക്കും എംഎൽഎമാർക്കും ഉദ്യോഗസ്ഥർക്കും സഞ്ചരിക്കുന്നതിനായി ആഡംബര വാഹനങ്ങൾ വാങ്ങാൻ പഞ്ചാബ് സർക്കാർ ചെലവിടുന്നത് 80 കോടി രൂപ. ടൊയോട്ട ലാൻഡ് ക്രൂസർ, ഇന്നോവ ക്രിസ്റ്റ, സ്കോർപ്പിയോ തുടങ്ങി എകദേശം 400 വാഹനങ്ങൾ വാങ്ങാനാണ് സർക്കാർ പദ്ധതി. 

മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനായി ബുള്ളറ്റ് പ്രൂഫ് മോഡൽ  ഉൾപ്പടെ 16 ലാൻഡ് ക്രൂസറുകളാണ് സർക്കാർ വാങ്ങുക. മുഖ്യമന്ത്രിയുടെ പെഴ്സണൽ സ്റ്റാഫുകൾക്കായി 13 സ്കോർപ്പിയോയും വാങ്ങും.  കൂടാതെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍മാര്‍ക്കായി മാരുതി ഡിസയര്‍, എര്‍ട്ടിഗ, ഹോണ്ട അമേസ് തുടങ്ങി 14 കാറുകളും സര്‍ക്കാര്‍ വാങ്ങിക്കുന്നുണ്ട്.

മന്ത്രിസഭയിലെ 17 മന്ത്രിമാര്‍ക്കും ടൊയോട്ടയുടെ ഫോര്‍ച്യൂണറോ ഇന്നോവ ക്രിസ്റ്റയോ നല്‍കും. മുമ്പ്  മിസ്റ്റുബിഷി മോണ്ടേറോയിലായിരുന്നു അമരീന്ദർ സിങ്ങിന്റെ യാത്ര. ഇതു മാറ്റിയാണ് ഏകദേശം 2 കോടി രൂപ വിലവരുന്ന ബുള്ളറ്റ് പ്രൂഫ് ലാൻഡ് ക്രൂസർ വാങ്ങുന്നത്. കൂടാതെ ടൊയോട്ട കാറിൽ സഞ്ചരിച്ചുകൊണ്ടിരുന്ന മന്ത്രിമാരാണ് ഇന്നോവ ക്രിസ്റ്റയിലേക്കോ ഫോർച്യണറിലേക്കോ മാറുന്നത്. ‍ ഇതുകൂടാതെ സംസ്ഥാനത്തെ 97 എംഎല്‍എമാര്‍ക്ക് ഇന്നോവ ക്രിസ്റ്റ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.