Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നെത്തും ടാറ്റയുടെ ആഡംബര ഇലക്ട്രിക് കാർ ഇ–വിഷൻ ?

Tata eVision Concept Tata eVision Concept

ലോകം ഇലക്ട്രിക് യുഗത്തിലേയ്ക്ക് കാലെടുത്തു വെയ്ക്കാൻ ഒരുങ്ങുകയാണ്. പരമ്പരാഗത ഇന്ധനങ്ങൾ ഒഴിവാക്കി ഇലക്ട്രിക് വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഭൂരിപക്ഷം വാഹനനിർമാതാക്കളും തയ്യാറെടുത്തു കഴിഞ്ഞു. ഇന്ത്യയിലും സ്ഥിതി വിഭിന്നമല്ല. മാരുതി മുതൽ ഉടൻ ഇന്ത്യൻ വിപണിയിലെത്തുന്ന എംജി വരെ ഇലക്ട്രിക് പദ്ധതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ടിഗോർ ഇലക്ട്രിക്കിനെ പുറത്തിറക്കിയ ടാറ്റയുടെ ആഡംബര ഇലക്ട്രിക് കാർ കൺസെപ്റ്റ് കഴിഞ്ഞ ജനീവ ഓട്ടോഷോയിലെ താരമായിരുന്നു. നാളിതുവരെയായിട്ടും ആ കാറിനെ സംബന്ധിച്ചുള്ള സൂചനകളൊന്നും ടാറ്റ പുറത്തുവിട്ടിട്ടില്ല. അതുകൊണ്ടുതന്നെ ജനീവ ഓട്ടോഷോയിൽ 20 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രദർശിപ്പിച്ച കൺസെപ്റ്റ് ഇ–വിഷന്റെ പ്രൊഡക്ഷൻ മോഡൽ എന്നു  വിപണിയിലെത്തും എന്ന ആകാംക്ഷയിലാണ് വാഹനലോകം. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2020– 2022 കാലഘട്ടത്തിൽ വാഹനം വിപണിയിലെത്തിയേക്കും.  ലക്ഷ്വറി പ്രീമിയം സെ‍ഡാനായി പ്രദർശിപ്പിച്ച ഇ-വിഷൻ കൺസെപ്റ്റ് ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

tata-evision-concept-6 Tata eVision Concept

ടൊയോട്ട കാംറിയോളം വലുപ്പമുള്ള കാറാണ് ലാൻഡ് റോവർ ഡിസ്കവറിയുടെ പ്ലാറ്റ്ഫോമിൽ, ഒമേഗ എന്ന പുതിയ മോഡുലർ നിർമാണരീതിയിൽ ടാറ്റ ഒരുക്കിയിരിക്കുന്നത്. ഒരു ഫുൾ‌ ചാർജിൽ 300 കിലോമീറ്റർ ഓടാനാവുമെന്നു ടാറ്റ മോട്ടോഴ്സ് അവകാശപ്പെടുന്നു. പൂജ്യത്തിൽനിന്നു 100 കിലോമീറ്ററിലേക്കു വേഗമാർജിക്കാൻ ഏഴു സെക്കൻഡാണു വേണ്ടത്.

tata-evision-concept-3 Tata eVision Concept

ടാറ്റയുടെ പുതിയ അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്ഫോമിലായിരിക്കും (എഎംപി) വാഹനം നിര്‍മിക്കുക. വരും തലമുറ ടാറ്റ വാഹനങ്ങളുടെ ഇംപാക്റ്റ് ഡിസൈന്‍ ലാഗ്വേജ് 2.0 ല്‍ ആയിരിക്കും പുതിയ സെഡാനും പുറത്തിറങ്ങുക. ടിയാഗോ, ടിഗോര്‍, നെക്സോണ്‍ തുടങ്ങിയ വാഹനങ്ങള്‍ ഇംപാക്റ്റ് ഡിസൈന്‍ ലാഗ്വേജ് 1.0 പ്രകാരം ഡിസൈന്‍ ചെയ്ത വാഹനങ്ങളായിരുന്നു. വലിയ 21 ഇഞ്ച് വീലുകൾ, ഫ്യൂച്ചറസ്റ്റിക്ക് വിങ് മിററുകൾ, ബ്രഷ്ഡ് അലുമിനിയം ഫിനിഷ് ഇന്റീരിയറിലെ മികച്ച ഫീച്ചറുകൾ എന്നിവ ഇ-വിഷൻ കൺസെപ്റ്റിന്റെ പ്രത്യേകതകളാണ്.