Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർ തലകുത്തി മറിഞ്ഞ് വീണത് വൃദ്ധയുടെ മുകളിലേക്ക് –വിഡിയോ

accident Car accident In Muzaffarnagar UP, Screengrab

ഡ്രൈവർ ഉറങ്ങിപോയാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് നിരവധി വാർത്തകള്‍ നാം വായിക്കാറുണ്ട്. ചിലപ്പോഴൊക്കെ അത്തരം അപകടങ്ങളിൽ പരിക്ക് പറ്റുന്നത് നിരപരാധികൾക്കായിരിക്കും. അത്തരത്തിലൊരു അപകടത്തിന്റെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

ഡ്രൈവർ ഉറങ്ങിപ്പോയി തലകുത്തി മറിഞ്ഞ കാർ ഇടിച്ചത് റോഡിലൂടെ നടന്നുപോയ 60 കാരിയെയാണ്. ഉത്തർപ്രദേശിലെ മുസാഫിർനഗറിൽ വെച്ചാണ് ഹരിദ്വാറിലേയ്ക്ക് പോകുകയായിരുന്ന കാർ അപകടത്തിൽ പെട്ടത്. നാലുവരിപാതിയിലൂടെ പോയിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് തലകുത്തനെ മറിഞ്ഞ് സർവീസ് റോ‍ഡിലൂടെ പോകുകയായിരുന്ന വൃദ്ധയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

Car Flips Several Times Before Hitting Woman In UP

കാർ നിരവധി തവണ തലകുത്തനെ മറിഞ്ഞതിന് ശേഷമാണ് വൃദ്ധയെ ഇടിച്ചതെന്ന് വിഡിയോയിൽ കാണാം. കാറിൽ മൂന്നു പേരുണ്ടായിരുന്നു. സാരമായ പരിക്കുകളേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഇടിയുടെ ആഘാതത്തിൽ വൃദ്ധ മരിച്ചെന്നുമാണ് പൊലീസ് അറിയിച്ചത്.