Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഎംഡബ്ല്യുവിന്റെ സുരക്ഷയില്‍ ടിനി ടോം

tiny-tom-bmw

വളരെ പതുക്കെയായിരുന്ന ടിനി ടോം യാത്ര തുടങ്ങിയത്. ഉത്സവപ്പറമ്പുകളിലെ മിമിക്രി താരമായായിരുന്നു തുടക്കം. സ്റ്റേജ് ഷോകളില്‍ നിന്ന് മിനി സ്‌ക്രീനിലേയ്‌ക്കെത്തിയ ആ യാത്ര പിന്നീട് ബിഗ് സ്്ക്രീനില്‍ ഹാസ്യതാരമായും വില്ലനായും സ്വഭാവനടനായും നായകനായും ടോപ്ഗിയറിലെത്തി. അതേ വേഗത്തിലാണ് ടിനിടോമിന്റെ വാഹനങ്ങളോടൊപ്പമുള്ള യാത്രയും. കെഎസ്ആര്‍ടിസി ബസുകളില്‍ തുടങ്ങിയ യാത്രകള്‍ മാരുതി 800ഉം പജീറോ സ്‌പോര്‍ട്ടും കടന്ന് ബിഎംഡബ്ല്യുവില്‍ എത്തി നില്‍ക്കുന്നു. ആഡംബര കാറെന്നതിനുപരി സുരക്ഷിത വാഹനം എന്ന ചിന്തയാണ് ബിഎംഡബ്ല്യുവില്‍ ടിനിയെ കൊണ്ടെത്തിച്ചത്. പുതിയ ബിഎംഡബ്ല്യുവിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ടിനി ടോം. 

ബിഎംഡബ്ല്യു 530 ഡി എം സ്‌പോര്‍ട്

ആദ്യ ബിഎംഡബ്ല്യു വെള്ളപ്പൊക്കത്തില്‍ ടോട്ടല്‍ ലോസായതിനെ തുടര്‍ന്നാണ് പുതിയത് വാങ്ങുന്നത്. ആദ്യത്തേത് 530 ആയിരുന്നെങ്കില്‍ ഇത് 530 എം സ്‌പോര്‍ട്ടാണ്, 5 സീരിസിന്റെ കരുത്തുകൂടിയ വകഭേദം. 2993 സിസി 6 സിലിണ്ടര്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 265 ബിഎച്ച്പി കരുത്തുണ്ട്. പൂജ്യത്തില്‍ നിന്ന് 100  കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍  5.7 സെക്കന്റ് മാത്രം മതി. കൊച്ചിയിലെ ഡീലര്‍ഷിപ്പില്‍ നിന്നാണ് സ്വന്തമാക്കിയത്.

tiny-tom-bmw-1

ആദ്യ കാര്‍ മാരുതി

ആദ്യ കാര്‍ മാരുതി 800 ആയിരുന്നു. എല്‍പിജി കിറ്റ് കയറ്റിയ മാരുതി 800. ധാരാളം യാത്രകള്‍ ആ വാഹനത്തില്‍ നടത്തിയിട്ടുണ്ട്. അന്നൊക്കെ വീട്ടില്‍ ആഹാരം വെയ്ക്കാന്‍ ഗ്യാസ് ഇല്ലെങ്കിലും ആ ഗ്യാസ് എടുത്ത് കാറില്‍ നിറച്ച് യാത്രകള്‍ നടത്തുമായിരുന്നു. 

എന്റെ ഫസ്റ്റ് വീടാണ് കാര്‍

ഷൂട്ടിങ്ങിനും മറ്റു ആവശ്യങ്ങള്‍ക്കുമായി ധാരാളം യാത്രകള്‍ വേണ്ടി വരും. അതുകൊണ്ട് തന്നെ കൂടുതല്‍ സുരക്ഷയും യാത്രസുഖവുമുള്ള കാറാണ് താല്‍പര്യം. മറ്റു വാഹനങ്ങളും ടെസ്റ്റ് ഡ്രൈവ് ചെയ്‌തെങ്കിലും ബിഎംഡബ്ല്യുവിന്റെ അത്രയും ഡ്രൈവിങ് സുഖം വേറൊന്നിലും തോന്നിയില്ല. 

വെള്ളപ്പൊക്കത്തിലെ പജേറോ സ്‌പോര്‍ട്‌സ്

ബിഎംഡബ്ല്യു കൂടാതെ പജേറോ സ്‌പോര്‍ട്‌സ്, ബ്രിയോ എന്നീ വാഹനങ്ങളുണ്ട്. ഭാര്യയുടെ വാഹനമാണ് ബ്രിയോ ഓട്ടമാറ്റിക്ക്. വെള്ളപ്പൊക്ക സമയത്തെ യാത്ര പജീറോ സ്‌പോര്‍ട്ടിലായിരുന്നു. വെള്ളം കയറാതിരിക്കാന്‍ സ്‌നോര്‍്ക്കല്‍ ഉയര്‍ത്തിവെച്ച വാഹനമാണ് അത്. വെള്ളപ്പൊക്ക സമയത്ത് അതുപകാരമായി. അല്‍പം ഓഫ് റോഡ് യാത്രകളൊക്കെ അതില്‍ നടത്താറുണ്ട്. കട്ടപ്പനയിലും ഹൈറേഞ്ചിലുമൊക്കെയാണ് ഷൂട്ടെങ്കില്‍ ആ വാഹനത്തിലാണ് പോകാറ്.

tiny-tom-2

സ്വപ്‌ന കാര്‍ ലംബോര്‍ഗിനി ഹുറാകാൻ സ്പൈഡർ

പറയുന്നത് അല്‍പ്പം അഹങ്കാരമായിപ്പോകുമെങ്കിലും സ്വപ്‌ന വാഹനം ലംബോര്‍ഗിനി ഹുറാകാൻ സ്പൈഡറാണ്. സ്വന്തമാക്കാൻ കഴിയുമോ എന്നറിയില്ലെങ്കിലും ലംബോര്‍ഗിനിയോട് പ്രത്യേക സ്‌നേഹം തന്നെയാണ്. ഇടയ്ക്ക് വാഹനം കണ്ടപ്പോള്‍ കയറി ഒന്ന് ഇരുന്നു നോക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.