Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഞാൻ വളർന്നതു ഇതിലായിരുന്നു' ജാവയോട് ഇഷ്ടം വെളിപ്പെടുത്തി കിങ് ഖാൻ

Shahruk-Jawa

ജാവ എന്നാൽ ഒരു കാലത്ത് യുവത്വത്തിന്‍റെ പര്യായമായിരുന്നു. നിരത്തുകളിൽ യുവാക്കളുടെ കൈകളിൽ ജാവ ചീറിപാഞ്ഞപ്പോൾ സിനിമ ലോകത്തും വലിയ തിരയിളക്കമാണ് ഈ ജനപ്രിയ ബൈക്ക് സമ്മാനിച്ചത്. ജാവ മാറി യെസ്ഡി വന്നപ്പോഴും വെള്ളിത്തിരയിലെ തിളങ്ങും താരങ്ങളിലൊന്നായി തുടർന്നു. പിന്തിരിഞ്ഞു നോക്കിയാൽ ജാവ ഓർമ്മകളില്ലാത്ത പഴയ തുലമറയിലെ പ്രതിനിധികൾ കുറവാകും. മഹീന്ദ്രയുടെ കീഴിൽ ജാവ രണ്ടാം വരവു ആഘോഷിക്കുമ്പോൾ ഓർമകളെ പൊടിതട്ടിയെടുത്തിരിക്കുകയാണ് ബോളിവുഡിലെ സൂപ്പർ താരം ഷാറൂഖ് ഖാൻ.

JAWA First Look | Exclusive Visuals

ജാവ വന്നതിന്റെ സന്തോഷം മറച്ചുവയ്ക്കാതെ തന്നെ ഷാരൂഖ് ട്വീറ്റ് ചെയ്തു. 'കൊള്ളാം, ഞാൻ വളർന്നതു ഇതിലാണ്' ആനന്ദ് മഹിന്ദ്രയുടെ ഒരു ട്വീറ്റിനു മറുപടിയായി കിങ് ഖാൻ കുറിച്ചു. കബി ഹാ കബി നാ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ ജാവ – യെസ്ഡിയിൽ ചീറി പാഞ്ഞ നിമിഷങ്ങൾ ഓർത്തെടുത്തായിരുന്നു ഷാറൂഖിന്‍റെ ട്വീറ്റ്. 

ജാവയുടെ രണ്ടാം വരവ് അറിയിച്ചായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. ഒട്ടനവധി സിനിമകളിൽ നായകന്‍റെയും വില്ലന്‍റെയും സന്തതസഹചാരിയായി നിറഞ്ഞാടിയിരുന്ന ജാവയുടെ വെള്ളിത്തിര ബന്ധങ്ങളിലേക്ക് ആദ്യം തിരിതെളിയിച്ചത് നിർമാതാക്കൾ തന്നെയാണ്. ജാവമോട്ടോർസൈക്കിളിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ഇന്നലെ പോസ്റ്റു ചെയ്ത ഒരു വിഡിയോയിലൂടെയാണ് നിർമാതാക്കൾ സിനിമയിലെ ആ സുവർണകാലത്തേക്ക് തിരിച്ചുനടന്നത്.