Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസ്റ്റണ്‍ മാര്‍ട്ടിന്‍ വി8 വാന്‍റേജ് കൊച്ചിയിൽ

aston-martin-vantage Aston Martin Vantage

കൊച്ചി: ആസ്റ്റണ്‍ മാര്‍ട്ടിന്‍ മുംബൈയുമായി സഹകരിച്ച് ടോട്ടല്‍ ഓയില്‍ ഇന്ത്യയുടെ നേതൃത്വത്തിൽ ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്‍റേജ് റോഡ് ഷോ കൊച്ചിയിലെത്തുന്നു. ടോട്ടല്‍ ക്വാര്‍ട്ട്സ് എഞ്ചിന്‍ ഓയിലിന്‍റെ പ്രചരണാർഥമാണ് റോഡ് ഷോ. കൊച്ചിക്കു പുറമെ അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഇന്‍ഡോര്‍, ജെയ്പൂര്‍, സൂറത്ത് എന്നീ നഗരങ്ങളിലും പര്യടനം നടത്തുന്നത്. 

ഇന്ത്യയിലെത്തുന്ന ഏറ്റവും പുതിയ ആസ്റ്റണ്‍ മാര്‍ട്ടില്‍ വി8 നവീനവും സമ്പുര്‍ണവുമായ ബ്രാന്‍ഡ് അനുഭവമാണു കാഴ്ച വെക്കുന്നതെന്ന് ടോട്ടല്‍ ഓയില്‍ ഇന്ത്യയുടെ സി.ഇ.ഒ. ലോയ്ക് ഡെറൂക്സ് പറഞ്ഞു. ഈ വാന്‍റേജ് ടൂറിലൂടെ ടെസ്റ്റ് നടത്തുന്ന ഡ്രൈവര്‍മാര്‍ക്ക് ഏറ്റവും മികച്ച ലോകോത്തര ആഡംബര അനുഭവങ്ങളാവും ലഭിക്കുകയെന്നു ആസ്റ്റണ്‍ മാര്‍ട്ടിന്‍ മുംബൈ സി.എം.ഡി. ലളിത് ചൗധരി പറഞ്ഞു.