Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂരിലിറങ്ങുന്ന ആദ്യ ആഡംബരവിമാനം യൂസഫലിയുടേത്, വില 360 കോടി

gulfstream-g550-1

ഡിസംബർ 9 ന് രാജ്യത്തിന് സമർപ്പിക്കുന്ന കണ്ണൂർ രാജ്യാന്തര വിമാനത്താവള ഉദ്ഘാടനത്തിനു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി എത്തുന്നത് സ്വന്തം വിമാനത്തിൽ. ഇതോടെ കണ്ണൂരിലെത്തുന്ന ആദ്യ ആഡംബര വിമാനം യൂസഫലിയുടേതാകും. ഡിസംബർ 8നാണ് യൂസഫലി വിമാനത്താവളത്തിൽ ഇറങ്ങുക. രണ്ടു വർഷം മുമ്പ് സ്വന്തമാക്കിയ ഗൾഫ് സ്ട്രീം 550 വിമാനത്തിലാണ് യൂസഫലി എത്തുക. ഏകദേശം 360 കോടി രൂപയാണ് വിമാനത്തിന്റെ വില. 

‌ലോകത്തിലെ ഏറ്റവും ധനികനായ മലയാളിയാണ് എം എ യുസഫലി.  13 യാത്രക്കാരെ വഹിക്കാനാവുന്ന 150 കോടി രൂപയുടെ ലെഗസി 650 ഉം യൂസഫിലിക്ക് സ്വന്തമായുണ്ട്. അമേരിക്കയിലെ വെർജീനിയ ആസ്ഥാനമായുള്ള ജനറൽ ഡൈനാമികസിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് സ്ട്രീം എയ്റോസ്പെയ്സാണ് വിമാനത്തിന്റെ നിർമാതാക്കൾ.

14 മുതൽ 19 യാത്രക്കാർക്കാണ് ഗൾഫ് സ്ട്രീം 550 സഞ്ചരിക്കാനാവുക. 12,501 കിലോമീറ്റർ വരെ പരമാവധി റേഞ്ചുള്ള വിമാന പരമാവധി വേഗത മണിക്കൂറിൽ 488 നോട്ടാണ് (ഏകദേശം 900 കീമി). 12 മണിക്കൂർ വരെ വിമാനത്തിന് നിർത്താതെ സഞ്ചരിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.