Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുത്തൻ ബെൻസിന്റെ സന്തോഷത്തിൽ നവ്യ നായർ

navya-nair-benz-2 Navya Nair & Santhosh N Menon. Image Source: Social Media

കുറച്ചു ചിത്രങ്ങൾക്കൊണ്ടു തന്നെ മലയാളിയുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നവ്യ നായർ. സിനിമയുടെ തിരക്കുകളിൽ നിന്നൊഴിഞ്ഞു വിവാഹജീവിതത്തിലേക്ക് കടന്ന പ്രിയനായിക ഏറെ കാലമായി വെള്ളിവെളിച്ചത്തിലില്ല. തന്റെ സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് ധാരാളം ആരാധകരെ സൃഷ്ടിച്ച താരം പുതിയ ബെൻസ് വാങ്ങിയ സന്തോഷത്തിലാണിപ്പോൾ.

navya-nair-benz-1 Navya Nair & Santhosh N Menon. Image Source: Social Media

മുംബൈയിൽ സ്ഥിരതാമസമാക്കിയ നവ്യ ബെൻസ് സ്വന്തമാക്കിയ വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് ആരാധകരെ അറിയിച്ചത്. മകനും ഭർത്താവുമൊന്നിച്ച് പുതിയ കാറിന്റെ താക്കോൽ സ്വന്തമാക്കുന്ന ചിത്രവും നവ്യ പങ്കുവെച്ചിട്ടുണ്ട്. മെഴ്സഡീസ് ബെൻസിന്റെ ആഡംബര സെഡാനുകളിലൊന്നായ ഇ–ക്ലാസാണ് താരം സ്വന്തമാക്കിയത്.

navya-nair-benz Navya Nair & Santhosh N Menon. Image Source: Social Media

പെട്രോൾ ഡീസൽ എൻജിനുകളിലായി മൂന്നു വകഭേദങ്ങളിലാണ് ഇ ക്ലാസ് വിപണിയിലുള്ളത്. ഇ 200 ൽ 181 ബിഎച്ച്പി കരുത്തുള്ള 1991സിസി പെട്രോൾ എൻജിനും ഇ 220 ഡിയിൽ 192 ബിഎച്ച്പി കരുത്തുള്ള 1950 സിസി ഡീസല്‍ എൻജിനും ഇ 350 ഡിയിൽ 255 ബിഎച്ച്പി കരുത്തുള്ള 2987 സിസി ഡീസൽ എൻജിനുമാണ് ഉപയോഗിക്കുന്നത്. ഏകദേശം 59 ലക്ഷം രൂപ മുതല്‍ 73 ലക്ഷം രൂപവരെയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.