Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യലഹരി, അമിതവേഗം, സീറ്റ് ബെൽറ്റില്ല; പാഠമാകട്ടെ ഈ വിഡിയോ

accident Screengrab

വാഹനമോടിക്കുമ്പോൾ അതീവ ശ്രദ്ധ വേണം ഒരു നിമിഷത്തേക്ക് ശ്രദ്ധ പാളിയാൽ അപകടകമായിരിക്കും ഫലം. കൂടെ അമിതവേഗവും മദ്യലഹരിയുമുണ്ടെങ്കിൽ പിന്നെ പറയുകയേ വേണ്ട. മദ്യപിച്ച് അമിതവേഗത്തിൽ വാഹനം പായിക്കുന്നവർ കാണേണ്ട വിഡിയോയാണിത്. ചൈനയിലാണ് സംഭവം. യാത്രക്കിടെ ദമ്പതികൾ തമ്മിൽ വഴക്കിട്ടതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഡിവൈഡറിൽ ഇടിച്ച് ഉയർന്നു പൊങ്ങിയ കാർ കരണം മറിയുന്നതും വാഹനത്തിൽ നിന്ന് യുവതി തെറിച്ചു വീഴുന്നതുമെല്ലാം വിഡിയോയിൽ കാണാം.

യുവാവ് അമിതമായി മദ്യപിച്ചിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. ഭാര്യപിതാവ് നൽകിയ പണത്തെ ചൊല്ലി ഭാര്യയോട് വഴക്കടിക്കുന്നതിനിടെയാണ് അപകടം. അപകടം നടക്കുമ്പോൾ സ്ത്രീ സീറ്റ്ബെൽറ്റ് ധരിക്കാത്തതുകൊണ്ടാണ് തെറിച്ചുപോയത് എന്നാണ് പൊലീസ് കരുതുന്നത്. 

Woman survives being sent flying out of the window of a car in drink driving high speed crash

അപകടത്തിൽ ഇരുവർക്കും പരിക്കുകളേറ്റിട്ടുണ്ട്. യുവതിക്ക് കാര്യമായ പരിക്കുകളില്ലെങ്കിലും യുവാവിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നും കാർ പൂർണമായും തകർന്നെന്നും പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.