Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ജാവ’യ്ക്ക് തുടക്കത്തിൽ 64 ഡീലർഷിപ്പുകൾ

ഇന്ത്യൻ വിപണിയിൽ തിരിച്ചെത്തുന്ന ജാവ മോട്ടോർ സൈക്കിളിന്റെ ഡീലർഷിപ്പുകളുടെ ആദ്യ പട്ടിക ക്ലാസിക് ലജൻഡ്സ് പുറത്തുവിട്ടു. തുടക്കത്തിൽ രാജ്യത്തെ 25 സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണു ജാവ മോട്ടോർ സൈക്കിളുകൾക്കാണു സാന്നിധ്യമുണ്ടാവുക.

ഡൽഹി രാജ്യ തലസ്ഥാന മേഖല(എൻ സി ആർ)യിൽ ഒൻപതു ഡീലർമാരാണ് ഉണ്ടാവുക. മുംബൈയിൽ അഞ്ചും ബെംഗളൂരുവിൽ ആറും ചെന്നൈയിൽ നാലും പുണെയിലും ഹൈദരബാദിലും  മൂന്നു വീതവും കൊൽക്കത്തിൽ ഒരു ഡീലർഷിപ്പുമാണു ക്ലാസിക് ലജൻഡ്സ് ആരംഭിക്കുക.

jawa-1

ആദ്യഘട്ടത്തിൽ ഇന്ത്യയിൽ 105 ഡീലർഷിപ്പുകൾ തുറക്കാനാണു ജാവ മോട്ടോർ സൈക്കിൾസ് ലക്ഷ്യമിടുന്നത്. ഇതിൽ 64 എണ്ണം ബുധനാഴ്ച പ്രവർത്തനം ആരംഭിക്കുമെന്നാണു കമ്പനിയുടെ അവകാശവാദം. കമ്പനി അവതരിപ്പിക്കുന്ന ആദ്യ മോഡലായ ‘ജാവ 42’ ബൈക്കിനുള്ള ബുക്കിങ്ങുകൾ ഓൺലൈൻ വ്യവസ്ഥയിൽ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

ഈ 15 മുതൽ ഡീലർഷിപ്പുകളിൽ ‘ജാവ 42’ ടെസ്റ്റ് ഡ്രൈവ് ചെയ്യാനും ബുക്കിങ് നടത്താനുള്ള സൗകര്യമേർപ്പെടുത്തുമെന്നും ക്ലാസിക് ലജൻസ്ഡ് വ്യക്തമാക്കുന്നു. നിലവിൽ 5,000 രൂപ അഡ്വാൻസ് ഈടാക്കിയാണു കമ്പനി ‘ജാവ 42’ ബുക്കിങ് ഓൺലൈൻ വ്യവസ്ഥയിൽ സ്വീകരിക്കുന്നത്. അടുത്ത വർഷം മാർച്ചിനകം ബൈക്കുകൾ കൈമാറുമെന്നാണു വാഗ്ദാനം.

തുടക്കത്തിൽ ‘ജാവ’യുടെ അടിസ്ഥാന മോഡലും ‘ജാവ 42’ മാത്രമാണു വിൽപ്പനയ്ക്കെത്തുക. ‘ജാവ പെരക്’ അടുത്ത വർഷം വിപണിയിലെത്തുമെന്നാണു പ്രതീക്ഷ. ഡൽഹി ഷോറൂമിൽ 1.55 ലക്ഷം രൂപയ്ക്കു ലഭിക്കുന്ന ‘ജാവ 42’ ആണു മോഡൽ ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡൽ. ‘ജാവ 42’ ബൈക്കിന്റെ കൂടുതൽ പഴമ തുളുമ്പുന്ന മോഡലാണ് ‘ജാവ’യുടെ അടിസ്ഥാന പതിപ്പ്; വില 1.64 ലക്ഷം രൂപ.

jawa-11

‘ജാവ’, ‘ജാവ 42’ ബൈക്കുകൾക്കു കരുത്തേകുക 293 സി സി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ്, ഡി ഒ എച്ച് സി എൻജിനാണ്; 27 പി എസ് വരെ കരുത്തും 28 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ് ട്രാൻസ്മിഷനാവും ബൈക്കുകളിൽ. മികച്ച സുരക്ഷയ്ക്കായി സിംഗിൾ ചാനൽ എ ബി എസും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.