Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബൊലൊറോയും 10 ലക്ഷം രൂപയുമുണ്ടെങ്കിൽ 70 ലക്ഷത്തിന്റെ ജീപ്പ് റെഡി

jeep-wrangler Image Source: Green Army Motorsports Instagram Page

വാഹനങ്ങളുടെ രൂപമാറ്റം അനധികൃതമാണെങ്കിലും ചില മോഡിഫിക്കേഷനുകൾ കണ്ടാൽ ഒന്ന് നോക്കിപ്പോകും. യഥാർത്ഥ വാഹനത്തെ വെല്ലുന്ന ഭംഗിയും പെർഫെക്ഷനുമായിരിക്കും അവയ്ക്ക്. ഒറ്റ നോട്ടത്തിൽ ആർക്കുമതൊരു മോഡിഫിക്കേഷൻ ആണെന്നു പറയാനും കഴിയില്ല. ഈ കാണുന്ന ജീപ്പ് റാംഗ്ലറിന്റേയും അവസ്ഥ അതാണ്. പൂർവ്വാശ്രമത്തിൽ ഇവൻ ഏതു വാഹനമാണെന്നറിയണമെങ്കിൽ ആർസിബുക്ക് നോക്കണം.

jeep-wrangler-1 Image Source: Green Army Motorsports Instagram Page

രാജ്യത്തെ ഏറ്റവും ജനപ്രിയ വാഹനം മഹീന്ദ്ര ബൊലേറോയാണ് ഈ റാംഗ്ലർ അൺലിമിറ്റഡിന്റെ അടിസ്ഥാനം. ഏകദേശം 58 മുതൽ 70 ലക്ഷം രൂപവരെയുള്ള ജീപ്പ് റാംഗ്ലർ അൺലിമിറ്റഡാണ് ബൊലേറോയിൽ പിറന്നത്. പഴയ ബൊലേറോയെ അടിമുടി മാറ്റിയാണ് റാംഗ്ലർ ആക്കിയിരിക്കുന്നത്. 2010 മോഡല്‍ ബൊലേറോ സിആർഡിഐയാണ് മോഡിഫിക്കേഷന് ഉപയോഗിച്ചത്. ഹരിയാനയിലെ ഗുരുഗ്രാമിലെ ഗ്രീൻ ആർമി മോട്ടോർസ്പോർട്സ് എന്ന മോഡിഫിക്കേഷൻ ഗ്യാരേജാണ് ഈ വാഹനത്തിന്റെ ഓരോ ഇഞ്ചും മനോഹരമായി മാറ്റിയിരിക്കുന്നത്. 

ബോഡി കിറ്റ് വാങ്ങി ഫിറ്റ് ചെയ്യുന്നതിന് പകരമായി പൂർണ്ണമായും ഡിസൈൻ ചെയത് ഉണ്ടാക്കിയെടുത്തതാണ് പുതിയ റാംഗ്ലർ. ബൊലേറോയുടെ എൻജിനും ഷാസിയും നിലനിർത്തി ബാക്കിയെല്ലാം മാറ്റി. ജീപ്പിന്റെ വിഖ്യാത ഏഴ് സ്ലോട്ട് ഗ്രില്ലാണ് വാഹനത്തിന്. എൽഇഡി ബാറോടു കൂടിയ ചെറിയ ബംബർ, ട്വിൻ സൺറൂഫാണ്. വശങ്ങളിൽ നിന്ന് നോക്കിയാൽ റാംഗ്ലർ അൺലിമിറ്റഡല്ലെന്ന് ആരും പറയില്ല. വലിയ വീൽആർച്ചുകളും മിററുകളും ഡോറുകളുമെല്ലാം മനോഹരമാണ്. പിന്നിലെ ബംബർ പ്രത്യേകമായി തയാറാക്കിയതാണ്. ബൂട്ട്ഡോറിൽ വലിയ സ്റ്റെപ്പിനി ടയറും. മാറ്റ് ഗ്രേ ഫിനിഷുള്ള വാഹനത്തിന്റെ ഇന്റീരിയറിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഏകദേശം 8.5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ ചിലവിട്ട് ഒരു മാസമെടുത്താണ് ബൊലേറോയുടെ റാംഗ്ലറിലേക്കുള്ള പരകായപ്രവേശം.

Image Source