Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലഡാക്കിലെ ജീപ്പ് വീട്, അദ്ഭുതം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

mahindra-jeep Image Source-Twitter

ഫുങ്ഷുഖ് വാങ്ഡു, ത്രീ ഇഡിയറ്റ്സ് എന്ന പ്രശസ്ത ബോളീവുഡ് ചിത്രത്തിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേരായിരുന്നു അത്. ലഡാക്കിലെ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൾട്ടർനേറ്റീവ്സിന്റെ സ്ഥാപകനും എൻജിനീയറുമായ സോനം വാങ്ചുക്കായിരുന്നു ആ കഥാപാത്രത്തിന്റെ പ്രചോദനം എന്നാണ് കരുതുന്നത്. നിരവധി രസകരമായ കണ്ടുപിടുത്തങ്ങളിലൂടെ വാർത്തയിൽ നിറയുന്ന സോനം ലഡാക്കിൽ നിർമിച്ച വീടാണിപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.

പഴയ മഹീന്ദ്ര അർമദയാണ് ഈ വീ‍ടിന്റെ മേൽക്കൂര. മഹീന്ദ്ര വീടിന്റെ വിവിധ ചിത്രങ്ങൾ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തതോടെ സമൂഹമാധ്യമങ്ങൾ ഏറ്റുപിടിച്ചു. പഴയൊരു വാഹനത്തെ മനോഹരമായി റീസൈക്കിൾ ചെയ്തിരിക്കുന്നു എന്നാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് കണ്ട എല്ലാവരും പറയുന്നത്. മഹീന്ദ്രയുടെ ബോഡിയാണ് വീടിന്റെ ബെഡ്റൂം. ഹിമാലയത്തിന്റ മനോഹരമായ വ്യൂ കിട്ടാൻ വലിയ ജനാലകളുള്ള ബെഡ്റൂം. അതിനു താഴെയായി മറ്റു റൂമുകളുമുണ്ട്. തന്റെയൊരു സുഹൃത്താണ് ഈ ചിത്രം അയച്ചു തന്നതെന്നും ക്രീയേറ്റിവിറ്റി എന്നാൽ ഇതാണെന്നുമാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.