Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓട്ടോക്കാരുടെ കൊള്ള അവസാനിപ്പിക്കാൻ ഗൂഗിൾ, മാപ്പിൽ നിരക്കുമറിയാം

auto-google-map Representative Image

ഓട്ടോറിക്ഷകളെപ്പറ്റിയുള്ള പ്രധാന പരാതിയാണ് അമിത ചാർജ് ഈടാക്കുന്നുവെന്നത്. പരിചയമില്ലാത്ത സ്ഥലങ്ങളിൽ എത്തിപ്പെട്ടാൽ ദൂരം കൂടുതൽ സഞ്ചരിച്ച് അമിത ചാർജ് ഈടാക്കുന്നവരും കുറവല്ല. ഓരോ ട്രിപ്പിലും അധികാരികൾ പറയുന്ന നിരക്കിന്റെ  ഇരട്ടിയിൽ അധികം പണം ഈടാക്കുന്നു എന്നാണ് സാധാരണക്കാരന്റെ പ്രധാന പരാതി. എന്നാൽ അധിക ചാർജ് ഈടാക്കുന്ന ഓട്ടോ ഡ്രൈവർമാർക്ക് എട്ടിന്റെ പണിയുമായി ഗൂഗിൾ മാപ്പ്. പുതിയ അപ്ഡേഷൻ അനുസരിച്ച് പോകുന്ന വഴി മാത്രമല്ല ഓട്ടോചർജും അറിയാൻ സാധിക്കും.

പ്രാരംഭഘട്ടമെന്ന നിലയിൽ ന്യൂഡൽഹിയിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. പുതിയ ഫീച്ചര്‍ ഉപയോഗിക്കുന്നതിലൂടെ എല്ലാ ഓട്ടോറിക്ഷാ റൂട്ടുകളും കൃത്യമായ തുകയും യാത്രക്കാരന് അറിയാന്‍ സാധിക്കും. അമിത ചാര്‍ജ് ഈടാക്കുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പൂട്ടു വീഴുന്നതാണ് ഈ ആപ്ലിക്കേഷൻ. ഡല്‍ഹി ട്രാഫിക് പൊലീസ് നല്‍കിയ ഔദ്യോഗിക ഓട്ടോ ചാര്‍ജ് ആയിരിക്കും ഗൂഗിള്‍ മാപ്പില്‍ നല്‍കുക. യാത്രക്കാരെ ഇനി തെറ്റായ വഴികളിലൂടെ കൊണ്ടുപോയി അമിത ചാര്‍ജ് ഈടാക്കാൻ കഴിയില്ല. അതുപോലെ അപരിചിതർക്ക് ഏറെ പ്രയോജനകരമാണ് ഈ ഫീച്ചർ.

നിങ്ങളുടെ ലോക്കേഷനും പോകേണ്ട ലോക്കേഷനും ഗൂഗിൾ മാപ്പിൽ നൽകി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് മോഡിലൂടെ പോകേണ്ട വഴിയും നിരക്കുകളും അറിയാം. കൂടാതെ ഊബർ, ഓല പോലുള്ള ഓൺലൈൻ ടാക്സികളുടെ നിരക്കുകളുമായി താരതമ്യം ചെയ്യാനും സാധിക്കും. എന്നാൽ ഈ ഫീച്ചർ ന്യൂഡൽഹിയിൽ മാത്രമായി ഒതുങ്ങുമോ അതോ രാജ്യത്തെ മറ്റു നഗരങ്ങളിലേക്കും അവതരിപ്പിക്കുമോ എന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല. പബ്ലിക് ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തില്‍ ഓട്ടോറിക്ഷയുടെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത് മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ.