Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗത്ത് ഇന്ത്യയിൽ ആദ്യം കാരവൻ വാങ്ങിയത് ഞാനാണ്, പക്ഷേ ?

മലയാള സിനിമയിൽ കാരവൻ സംസ്കാരം വന്നിട്ട് അധികകാലമായിട്ടില്ല. പണ്ടൊക്കെ നായകന്മാർക്ക് മാത്രമായിരുന്ന കാരവൻ ഇപ്പോൾ എല്ലാ ആർട്ടിസ്റ്റുകൾക്കും ലഭ്യമാക്കുന്നുണ്ട്. എന്നാൽ പഴയ താരങ്ങൾക്കൊക്കെ ഇപ്പോഴും കാരവൻ സംസ്കാരം അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ പഴയ നായികമാരിൽ പ്രമുഖയായ ഉർവശി തന്റെ കാരവൻ അനുഭവത്തെ കുറിച്ച് പറയുന്നത് ഇതാണ്.

‘സൗത്ത് ഇന്ത്യയിൽ ആദ്യമായി കാരവൻ വാങ്ങിയത് ഞാനാണ്. പക്ഷേ കാരവൻ എനിക്ക് അലർജിയാണ്. അതിനകത്ത് കയറിയാൽ പിന്നെ ഇരുട്ടാണോ വെളിച്ചമാണോ എന്നൊന്നും അറിയില്ല. ദിവസവും തിയതിയും സമയവും ഒന്നും നിശ്ചയമുണ്ടാവില്ല. അത്യാവശ്യത്തിന് അങ്ങോട്ടും ഇങ്ങോട്ടും പോകാനും വരാനുമല്ലാതെ കാരവന്റെ അകത്ത് ഞാൻ അങ്ങനെ ഇരിക്കാറില്ല’ ഉർവശി പറയുന്നു.

മലയാളത്തിലെ പ്രമുഖ താരങ്ങൾക്കെല്ലാം സ്വന്തമായി കാരവൻ ഉണ്ട്. അല്ലാത്തവർ കാരവൻ വാടകയ്ക്ക് എടുത്താണ് ഉപയോഗിക്കുന്നത്. വിശ്രമവേളകളിലെ ഒത്തുകൂടലും സംസാരവുമൊക്കെ കാരവൻ വന്നതോടെ ഇല്ലാതായതായി പഴയ താരങ്ങളൊക്കെ പറയാറുണ്ടെങ്കിലും മലയാള സിനിമയിൽ ഇന്ന് ഒഴിവാക്കാൻ സാധിക്കാത്ത ഒന്നായി ഇൗ വലിയ വാഹനം മാറിക്കഴിഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.