അശ്വതിയുടെ ജീപ്പ്, ഭർത്താവിന്റെ പുതുവത്സര സമ്മാനം

aswathy-jeep-compass
SHARE

പുതുവത്സര സമ്മാനമായി ജീപ്പ് കോംപസ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് അവതാരക അശ്വതി. ഭർത്താവാണ് അശ്വതിക്ക് പുതിയ ജീപ്പ് കോംപസ് സമ്മാനമായി നൽകിയത്. ഇതോടെ ശ്രീനിവാസനും ബിജുകുട്ടനും പ്രയാഗ മാർട്ടിനും ഹരീഷ് കണാരനും ഉണ്ണിമുകുന്ദനും ആന്റണി പെരുമ്പാവൂരുമെല്ലാം അംഗമായ സെലിബ്രിറ്റി ജീപ്പ് കോംപസ് ഓണേഴ്സ് ക്ലബിലെ അംഗമായിരിക്കുന്നു അശ്വതിയും.

aswathy-jeep-compass-1
Aswathy with Jeep Compass, Image Source: Social Media

വളരെപ്പെട്ടെന്നാണ് മലയാളികളുടെ ഇഷ്ട വാഹനമായി ജീപ്പ് കോംപസ് മാറിയത്. സാധാരണക്കാർ മാത്രമല്ല സെലിബ്രിറ്റികളും ജീപ്പ് കോംപസിന്റെ ആരാധകരാണ്. പുതിയ വാഹനം സ്വന്തമാക്കിയ വിവരം താരം സമൂഹമാധ്യമങ്ങളിലൂടെയാണ് ആരാധകരെ അറിയിച്ചത്. കറുപ്പ് നിറത്തിലുള്ള ജീപ്പ് കോംപസ് ലിമിറ്റഡ് വകഭേദമാണ് ഇനി അശ്വതിയുടെ യാത്രകൾക്ക് കൂട്ടാകുക. കൊച്ചിയിലെ പിനാക്കിൾ ജീപ്പിൽ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്.

ജീപ്പിന്റെ ചെറു എസ്‌യുവി കോംപസ് ഇന്ത്യയില്‍ എത്തിയത് 2017 ജൂലൈ 31നായിരുന്നു. പുറത്തിറങ്ങിയതു മുതല്‍ മികച്ച പ്രതികരണമാണ് കോംപസിന് ലഭിക്കുന്നത്. 2 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍, 1.4 ലീറ്റര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ടു എന്‍ജിനുകളാണ് കോംപസിനുള്ളത്. 3750 ആര്‍പിഎമ്മില്‍ 173 പിഎസ് കരുത്തും 1750 മുതല്‍ 2500 വരെ ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണു 2 ലീറ്റര്‍ ഡീസല്‍ എന്‍ജിനും 162 എച്ച് പി വരെ കരുത്തും 250 എന്‍ എം വരെ ടോര്‍ക്കും നല്‍കുന്ന 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുമാണുള്ളത്. സ്പോർട്സ്, ലോഞ്ചിട്ട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലെസ് എന്നീ വകഭേദങ്ങളിൽ ലഭിക്കുന്ന കോംപസിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 15.47 ലക്ഷത്തിലാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA