590 അടി നീളം, 900 ടയറുകൾ; ലോകത്തിലെ ഏറ്റവും വലിയ ലോഡ്, ഇത് അപൂർവ കാഴ്ച– വിഡിയോ

hevay-load
SHARE

ഉയരം 300 അടി, ഭാരമോ 900 ടൺ, അത് വലിക്കുന്ന വാഹനവ്യൂഹത്തിന്റെ ആകെ നീളം 590 അടി. ഇത്രയും വലിയ ലോഡ് എങ്ങനെ റോഡിലൂടെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കും? ദുർഘടം പിടിച്ച പണി തന്നെ. കാനഡയിലെ  ഹേർട്ട് ലാൻഡ് പെട്രോകെമിക്കൽ കോപ്ലക്സിലേയ്ക്കാണ് ഇത്രവലിയ ലോഡ് എത്തിയത്. പ്രൊപൈൻ, പ്ലാസ്റ്റിക്കാക്കി മാറ്റുന്ന വലിയ റിയാക്ടറായിരുന്നു ലോഡ്. 6 ലോറികളും രണ്ട് ട്രെയിലറുകളും ചേർന്ന് വഹിച്ച ലോഡ് ഏകദേശം 40 കിലോമീറ്റർ വരുന്ന ദൂരം പിന്നിടാൻ എടുത്തത് 4 ദിവസമാണ്. 

Master Movers Carry Colossal Load in Canada

കാനഡയിലെ ആൽബർട്ടയിലൂടെ പോകുന്ന ഏറ്റവും വലിയ ലോഡ് എന്നാണ് അധികൃതർ ഇതിനെ വിശേഷിപ്പിച്ചത്. മാമത്ത് എന്ന ഹെവി ട്രാൻസ്പോർട്ട് കമ്പനിയാണ് ഈ വെല്ലുവിളി ഏറ്റെടുത്ത് പൈപ്പ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്. സെൽഫ് പ്രൊപ്പൽഡ് മോ‍ഡുലാർ ട്രാൻസ്പോർട്ടർ ഉപയോഗിച്ച് നീക്കിയ പൈപ്പിനെ വലിക്കാൻ 6 ലോറികൾ വരെ ഉപയോഗിച്ചു. റിയാക്ടർ കയറ്റിയ സെൽഫ് പ്രൊപ്പൽഡ് മോ‍ഡുലാർ ട്രാൻസ്പോർട്ടർ ട്രെയിലറിനും വലിക്കാൻ ഉപയോഗിച്ച 6 ലോറികൾക്കും അടക്കം ഏകദേശം 900 ൽ അധികം ടയറുകളുണ്ടായിരുന്നു എന്നാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Two Trailers, Six Trucks and a Whole Lot of Tires for One Piece of Equipment

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA