കേരളാപൊലീസിന്റെ ബുള്ളറ്റ് പ്രൂഫ് എസ്‍യുവി; അത്യാധുനിക സുരക്ഷാ സംവിധാനം

pajero-sport-select-plus
SHARE

അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുമായി കേരള പൊലീസിന്റെ ബുള്ളറ്റ് പ്രൂഫ് എസ്‌യുവി എത്തുന്നു.  മിറ്റ്സുബിഷി പജീറോയിലാണ് അത്യാധുനിക സുരക്ഷാ സംവിധാനങ്ങളൊരുക്കുക. ഇതിനായി 1.10 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഏകദേശം 27 ലക്ഷം രൂപ ഷോറും വില വരുന്ന വാഹനങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുമ്പോൾ വാഹനത്തിന് വില അടക്കം എകദേശം 55 ലക്ഷം രൂപ വരും എന്നാണ് പ്രതീക്ഷിക്കുന്നത്. വെടിയുണ്ട ഏൽക്കാത്ത ബോഡിയുടെ വാഹനത്തിന് ഗ്രനേഡ് ആക്രമണവും ചെറുക്കാനാവും.

ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് കോര്‍പറേഷന്‍ ലിമിറ്റഡില്‍നിന്ന് രണ്ടു മിറ്റ്സുബിഷി പജീറോ കാറുകള്‍ വാങ്ങാന്‍ ഒരു വര്‍ഷം മുന്‍പ് ഡിജിപി തീരുമാനമെടുത്തിരുന്നു. ടെൻഡര്‍ വിളിക്കാതെ 30% തുക മുന്‍കൂറായി നല്‍കുകയും ചെയ്തു. ഇപ്പോള്‍ മൂന്നു ബുള്ളറ്റ് പ്രൂഫ് കാറുകളാണ് പൊലീസിനുള്ളത്. വിഐപികള്‍ എത്തുമ്പോള്‍ മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് സേനയില്‍നിന്ന് കാറുകള്‍ വാടകയ്ക്ക് എടുക്കേണ്ട സാഹചര്യമുണ്ട്. ഇക്കാരണത്താലാണ് പുതിയ കാറുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്. ഈ വര്‍ഷം പകുതിയോടെ കാറുകള്‍ കേരളത്തിലെത്തുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ജപ്പാനീസ് വാഹന നിർമാതാക്കളായ മിസ്തുബിഷിയുടെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നാണ് പജീറോ സ്പോർട്. 2.5 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 4000 ആർപിഎമ്മിൽ 178 ബിഎച്ച്പി കരുത്തും 1800 മുതൽ 3500 ആർ‌പിഎമ്മിൽ‌ 350 എൻ‌എം ടോർക്കും ഉത്പാദിപ്പിക്കും. ടൂ വീൽ, ഫോർ വീൽ ഡ്രൈവ് മോഡലുകളുള്ള വാഹനത്തിന് വില ആരംഭിക്കുന്നത് 27 ലക്ഷം രൂപ മുതലാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA